വള്ളിച്ചീര (Malabar Spinach, കുടുംബം ബസെല്ലേസി,) കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന പച്ചക്കറിയാണ് വള്ളിചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം. പച്ചനിറത്തിലുള്ള ബസല്ല ആൽബ എന്നയിനവും പിങ്കു നിറത്തിലുള്ള ബസ് റൂബ എന്നയിനവും കൃഷി ചെയ്തുവരുന്നു.
കൃഷിരീതി:
മണൽ കലർന്നതും വളക്കൂറുള്ളതുമായ മണ്ണാണ് ഇവയുടെ കൃഷിക്ക് യോജിച്ചത്. വിത്തോ ചെടിയുടെ തണ്ടോ ഉപയോഗിച്ചു കൃഷി ചെയ്യാം. തണ്ട് ഏകദേശം 30 സെ.മീ. നീളത്തിൽ മുറിച്ചു മുളപ്പിച്ചു നടാം. നടാൻ ഏറ്റവും യോജിച്ച സമയം മേയ് -ജൂൺ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ് പടർന്നുപിടിക്കുന്നതിനാൽ അടുക്കളത്തോട്ടത്തിലെ വേലിയിലോ, ഗേറ്റിനുമുകളിലോ, മതിലിലോ, കമാനത്തിലോ, തെങ്ങിൻ തോട്ടത്തിലോ ഒക്കെ ഇവയെ പടർത്താം. കൃഷിക്കു ജൈവവളങ്ങളാണു ഉത്തമം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒരു കി.ഗ്രാം വീതം ഇട്ടുകൊടുക്കണം. നട്ടു ആറാഴ്ച കഴിയുമ്പോൾ മുതൽ വിളവെടുക്കാം.
സ്ക്വാഷ് നിർമ്മാണം:
ചുവന്ന വള്ളി ചീരയുടെ നല്ല പഴുത്ത കായ് കൂട്ടി വച്ച്, ഒരു cup കായക്ക് ഒരു litter വെള്ളം+2 cup പഞ്ചസാര +4 ചെറുനാരങ്ങ നീര്+4 piece ഇഞ്ചി നീര് ഇവ ചേർത്ത് 5 മിനുട്ട് നന്നായി തിളപ്പിക്കുക . ആറിയശേഷം അരിച്ച് കുപ്പിയിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ 2 3 spoon എടുത്ത് ചെറുനാരങ്ങാ വെള്ളം , സർബത്ത് (lemon juice) ഉണ്ടാക്കാം.
വളളിചീര ( ബസള) ബജി
കുട്ടികളെ ചീര തോരൻ കഴിപ്പിക്കാൻ വലിയ വിഷമമാണ് പക്ഷെ ഇരുമ്പിൻ്റെ കലവറയായ ചീര നമുക്ക് ഉപേക്ഷിക്കാനും പറ്റില്ല. അതിനു പരിഹാരമാണ് വള്ളിച്ചീര ബജി.
ബജി ഉണ്ടാക്കുന്ന വിധം
കടലമാവ് മുന്നോ, നാലോ ടീ സ്പൂൺ. ആവശ്യത്തിന് മുളക് പൊടി, ഉപ്പ്, കുറച്ച് കായം പൊടി, അപ്പക്കാരം, ആവശ്യത്തിന് വെള്ളം എന്നിവ കലക്കി വള്ളി ചീര ഇല അതിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
ജീവകം എയും ഇരുമ്പും കാത്സ്യവും വള്ളിച്ചീരയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്. ഇല ഉപയോഗിച്ച് തോരന്‍, മെഴുക്കുപുരട്ടി, ബജി, പരിപ്പ് ചേർത്ത് കറിയും വെക്കാം.