കേരളത്തിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പിൽ വളർത്താവുന്നതുമായ ഒരു ഫലവർഗ്ഗവിളയാണ് സീതപ്പഴം അഥവാ ആത്തച്ചക്ക . കടുത്ത ചൂടിനെയും വരൾച്ചയെയും അതിജീവിക്കാനുള്ള കരുത്തും ഇവയ്ക്കുണ്ട്. 'കസ്റ്റാർഡു് ആപ്പിൾ' എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു.
രുചിയേറിയ സീതപ്പഴം കഴിക്കാത്തവർ ആരുംതന്നെ കാണില്ല. സീതപ്പഴത്തിനു മുന്തിരിപ്പഴമെന്നും ഓമനപ്പേരുണ്ട്. രാമപഴം, നീനാമ്പഴം,ആത്തച്ചക്ക, കസ്റ്റാർഡ് ആപ്പിൾ, എനിയെപഴം എന്ന പേരുകളിൽ എല്ലാം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇതിൻ്റെ ചില വകബേധങ്ങൾ കണ്ടുവരുന്നു.
ശാസ്ത്രനാമം: അനോനാ സ്വാമോസ്, കുടുംബം: അനോനേസീ
സീതപ്പഴത്തിൽ അമ്പതിൽപരം ഇനങ്ങൾ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങൾക്കായി കൃഷി ചെയ്യപ്പെടുന്നതു മാദ്, ബാലാനഗർ, റെഡ് കസ്റ്റഡ് ആപ്പിൾ, വാമൂത്ത് ,ബ്രിട്ടീഷ് ഗയാന, ബാർബഡോസ് വാഷിങ്ടൺ അഷിമോയ (സങ്കരയിനം), കുറ്റാലം എന്നിവയാണ്.
സ്വാഭാവികമായി നല്ലമധുരമുള്ള സീതപ്പഴം .പച്ചയോ ചുവപ്പു കലർന്ന മഞ്ഞയോ നിറങ്ങളിൽ ലഭിക്കുന്ന പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ള നിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും. .ആരോഗ്യസമ്പുഷ്ടമാണ് സീതപ്പഴം വിറ്റാമിന് സി, വിറ്റാമിന് ബി6 .കൂടാതെ സോഡിയം പൊട്ടാസിയും എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു.അധികം ഉയരമില്ലാതെ ചെറിയ വൃക്ഷമായി വളരുന്ന ഈച്ചെടി നമുക്കും പറമ്പുകളിൽ വളർത്താവുന്നതാണ്.
കൃഷിരീതി
ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും ഇതു നന്നായി വളരുമെങ്കിലും, ചരൽ കലർന്ന ചെമ്മൺ പ്രദേശങ്ങ ളിൽ പുഷ്ടിയായി വളരും. വിത്തുകൾ പാകിക്കിളുർപ്പിച്ചും ബഡ്ഡ് തൈകൾ നട്ടും കൃഷി ചെയ്യാം. മഴക്കാലാരംഭത്തിൽ നട്ടാൽ ജലസേചനം ഒഴിവാക്കാം. ഒരു വർഷം പ്രായമായ തൈകളാണ് നടാൻ ഉത്തമം. 70 സെ.മീ. ആഴത്തിൽ കുഴിയെടുത്ത് മേൽമണ്ണും ചാണകപ്പൊടിയും ചേർത്ത് കുഴി നിറച്ചു തൈകൾ നടണം. നട്ട് ഒരു വർഷം പ്രായമാകുമ്പോൾ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വേപ്പിൻ പിണ്ണാക്കും സൂപ്പർ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.
നട്ടു മൂന്നു വർഷം കഴിയുമ്പോൾ കായിച്ചു തുടങ്ങും, മഞ്ഞുകാലത്തു ഇലകൾ പൊഴിയും. അതുകഴിഞ്ഞു തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കൾ പൊഴിയുനതും സജീവസ്വഭാവമാണ്. രോഗ-കീടപ്രതിരോധ ശേഷിയുണ്ടെങ്കിലും ചില സ്ഥലങ്ങളിൽ തളിരിലകളെയും ഇളം കായികളെയും പുഴുക്കൾ തിന്നു നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ഒരു ലി വെള്ളത്തിൽ 2 മി.ലി മോണോക്രോട്ടോഫോസ് ചേർത്തു തളിക്കണം.
വിളവെടുപ്പ് :
പൂവുണ്ടായി 4 മാസങ്ങൾ കൊണ്ടു കായ്കൾ പാകമാകും. ആഗസ്റ്റ് നവംബർ വരെയാണ് പഴക്കാലം. പഴത്തിൻ്റെ കനമുള്ള പുറംതൊലി അനേകം കളികളായി വേർതിരിഞ്ഞിരിക്കും. ഇതിൻ്റെ ഇടഭാഗം മഞ്ഞനിറമാകുമ്പോൾ കായ് പറിക്കാം. ഒരു മരത്തിൽ നിന്നും 60-80 വരെ കായ്കൾ ലഭിക്കും. ഒരു കായി 200-400 ഗ്രാം വരെ തൂക്കവുമുണ്ടാകും.
പറിച്ച കായ്കൾ ഒരാഴ്ച കൊണ്ടു പഴുക്കും. വീട്ടാവശ്യങ്ങൾക്കുള്ള പഴം ഉമി, ചാരം തുടങ്ങിയവയിൽ പൂഴ്ത്തി വെച്ച് പഴുപ്പിക്കാം.
വിളവെടുപ്പു കഴിഞ്ഞ കൊമ്പുകോതൽ (പ്രൂണിങ് ) നടത്തിയാൽ പുതുശാഖകൾ ഉണ്ടായി ധാരാളം കായ്കൾ ലഭിക്കും. പുതിയ ശിഖരനാണ് ഉണ്ടാകുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനും പ്രൂണിങ് സഹായിക്കുന്നു.
സീതപ്പഴത്തിൻ്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേരു, ഇല, കായ്, വിത്തു ഇവയിൽ 'അൻകാരിൻ' എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ ഇവ കീടനാശിനി നിർമ്മാണത്തിനും പെയിന്റ് നിർമാണത്തിനും പ്രയോജനപ്പെടുന്നു. കുരു പൊടിച്ചു തലയിൽ തേച്ചാൽ പേൻ ശല്യം പൂർണ്ണമായും ഒഴിവാകും. കന്നുകാലികളിൽ ഉണ്ടാക്കാനുള്ള പുഴുക്കടി മാറാൻ ഇതിൻ്റെ ഇലതേച്ചു കുളിപ്പിക്കാറുണ്ട്. ഇതിൻ്റെ ഇലകൾ മണ്ണിൽ ചേർത്താൽ ചിതലിൻ്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100 ഗ്രാം പഴം ഭക്ഷിച്ചാൽ 105 കാരി ഊർജ്ജം ലഭിക്കുന്നു. അതു സമയങ്ങളിൽ സീതപ്പഴം കഴിച്ചാൽ ശരീരം തണുക്കും. എന്നാൽ പിത്തസംബന്ധമായ അസുഖം ഉള്ളവർക്ക് ഇതിൻ്റെ പഴം നിഷിദ്ധമാണ്.
ഫലവർഗ്ഗങ്ങളെ സ്നേഹിക്കുകയും അതോടൊപ്പം ആദായവും പ്രതീക്ഷിക്കുന്നമലയാളികൾക്ക് സീതപ്പഴം വീട്ടുവളപ്പിൽ ഉത്തമ സുഹൃത്തായിരിക്കും.
.