അസോള (Azolla): ശുദ്ധ ജലത്തിൽ പൊങ്ങിക്കിടന്ന് വളരുന്ന ഒരു പന്നൽ ചെടിയാണിത്. ഇവ സാൽസ് നിയേൽസ് എന്ന സസ്യവിഭാഗത്തിലെ, അസോള സീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.
അധികമാരും തിരിച്ചറിയാതെ പോയ ഒരു സസ്യമാണ് അസോള. പച്ച പരവതാനി വിരിച്ച പോലെ വെളളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന അസോളക്കുള്ള ഗുണങ്ങളും പ്രയോജനങ്ങളും നിരവധിയാണ്.
അസോളയുമായി സഹവർത്തിത്വത്തിൽ കഴിയുന്ന ഹരിത ആൽഗയാണ് അനാബീന അസോള (Anabeena azolla). ഈ ആൽഗകളുടെ ശരീരത്തിൽ ഹെറിറോ സിസ്റ്റുകൾ എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക കോശങ്ങൾ കാണപ്പെടുന്നുണ്ട് ഇത്തരം കോശങ്ങളിൽ വെച്ചാണ് അന്തരീക്ഷ നൈട്രജനെ ഇവ അമോണിയയാക്കി മാറ്റുന്നത്. ഇത്തരം അമോണിയ രൂപത്തിലുള്ള നൈട്രജനെ അസോള അതിൻ്റെ വളർച്ചയ്ക്ക് ഉപയോഗിക്കുകയും അസോള അഴുകുന്നതോടെ മണ്ണിൽ ചേരുകയും ചെയ്യുന്നു.
ആമിനോ ആസിഡുകള്‍, നാകം,,വിറ്റാമിനുകള്‍, (വിറ്റാമിന്‍ A, വിറ്റാമിന്‍ B, 2 ബീറ്റാകരോട്ടിന്‍) വളര്‍ച്ചയെ സഹായിക്കുന്ന ധാതുക്കളായ പ്രോട്ടീന്‍സ് , , കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, പിത്തള, മഗ്നീഷ്യം, എന്നീ പോഷക മൂലകങ്ങളും മണ്ണിനു നൽകുന്നു.
ബഹുവിധ പ്രയോജനമുള്ള അസോള, കർഷകർക്ക് പ്രകൃതി നൽകിയ ഒരു വരദാനമാണ്
അസോള തനിവിളയായി വളർത്തി നെൽവയലിൽ ചേർത്തു കൊടുക്കുകയോ, നെല്ലിനോടൊപ്പം കൃഷി ചെയ്യുകയോ ആവാം. നെല്ല് അസോള സംയുക്ത കൃഷി സമ്പ്രദായത്തിൽ, നട്ടു് 10 ദിവസത്തിനു ശേഷം പാടത്ത് ഹെക്ടർ ഒന്നിനു് 500 കി.ഗ്രാം എന്ന തോതിൽ പുതിയതായി ശേഖരിച്ച അസോള ഞാറുകൾക്കിടയിൽ വിതറണം. 20 ദിവസത്തിനകം ഇതു പാടത്തു വളർന്നു നിറയും. ഈ സമയം പാടത്തു നിന്നു വെള്ളം ഇറക്കി ഇതിനെ നെല്ലിനിടയിൽ ചവുട്ടി താഴ്ത്തണം. അതിനു ശേഷം വീണ്ടും വെള്ളം കയറ്റി അവശേഷിക്കുന്ന അസോള വളരുവാൻ അനുവദിക്കാം. ഈ അസോളയും 30-40 ദിവസത്തിനു ശേഷം മണ്ണിൽ ചവുട്ടി താഴ്ത്തണ്ടതാണ് കതിരിടുന്നതുവരെ ഈ പ്രക്രിയ തുടരാവുന്നതാണ്. ഓരോ പ്രാവശ്യവും ഈ പ്രവർത്തിമൂലം ഉദ്ദേശം 20 കി.ഗ്രാം വരെ നൈട്രജൻ മണ്ണിൽ ചേർക്കപ്പെടുന്നു. കേരളത്തിൽ വിരിപ്പുകൃഷി സമയത്തു് അസോള ചേർക്കാവുന്നതാണ് നെൽകൃഷിയിൽ അസോള ഉപ യോഗിച്ചാൽ കളശല്യം നിയന്ത്രിക്കാം. മണ്ണിനു മുകളിൽ ഒരാവരണം പോലെ വളരുന്ന അസോള മറ്റു കളകളെ വളരുവാൻ അനുവദിക്കുകയില്ല.
- നെൽകൃഷി കൂടാതെ ചീര, പപ്പയ, വെണ്ട എന്നിവയ്ക്ക് വെർമിവാഷിൻ്റെ കൂടെ ചേർത്ത് അസോള മികച്ച പച്ചക്കറി വിളവിനു സഹായിക്കുന്നതായിട്ടാണു കണ്ടുവരുന്നത്.
- മണ്ണിര കമ്പോസ്റ്റ് നിർമ്മാണത്തിൽ മണ്ണിര അസോള തീറ്റയായി കൊടുക്കുന്നതു കമ്പോസ്റ്റിൻ്റെ പോഷണം വർദ്ധിപ്പിക്കുന്നു.
- ബയോഗ്യാസ് പ്ലാന്റിൽ ചാണകസ്ലറിയോടൊപ്പം അസോളകൂടി ചേർത്താൽ ഗ്യാസ് ഉത്പാദനം വർദ്ധിക്കും.
കാർഷിക മൃഗ സംരക്ഷണ ഭക്ഷ്യമേഖലകളിൽ വലിയ സാദ്ധ്യതകളാണ് അസോളക്കുള്ളത്. കാര്യമായ പരിചരണ മൊന്നുമില്ലാതെ വളർത്തിയെടുക്കാനുമാകും
കാലിത്തീറ്റയായും അസോള ഉപയോഗിക്കാം. തീറ്റയിൽ കലർത്തിയോ നേരിട്ടോ കൊടുക്കാവുന്നതാണ്. അസോള കൊടുക്കുന്നതു പാലുത്പാദനം വർദ്ധിപ്പിക്കുവാൻ സഹായിക്കും. പശുക്കളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ക്ഷീണം മാറ്റുന്നതിനും അസോള ഒരു മറുമരുന്നാണ് . ധാരാളം പ്രോട്ടീനുകളും നാരുകളുമൊക്കെ അടങ്ങിയിട്ടുള്ള അസോള കാലികൾക്ക് തീറ്റയായി നൽകിയാൽ പാൽ ഉൽപാദനത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്ന് മാത്രമല്ല പശുക്കളുടെ ആരോഗ്യരക്ഷക്കും ഉത്തമമാണ്.
അസോള കൃഷി ചെയ്യാനും വളരെ എളുപ്പമാണ്.
ഒന്നര മീറ്റർ നീളവും ഒരു മീറ്റർ ആഴവും മുപ്പത് സെൻ്റീമീറ്റർ താഴ്ചയുമുള്ള കുഴി എടുത്ത് സിൽ പോളിൻ വിരിച്ച് കുളകമൊരുക്കണം. പച്ച ചാണകവും മേൽമണ്ണും (മണ്ണ് അരിച്ചത് ആണെങ്കിൽ നല്ലത്, കല്ലുണ്ടാകരുത് ) ചേർത്ത മിശ്രിതം രണ്ടു സെൻ്റീമീറ്റർ കനത്തിൽ കുളത്തിൻ്റെ അടിവശത്ത് വിരിക്കണം. കുളത്തിൻ്റെ മുക്കാൽ ഭാഗം നിറയുന്ന രീതിയിൽ വെള്ളമൊഴിക്കണം. ഇതിൽ രണ്ടോ മൂന്നോ പിടി അസോള നിക്ഷേപിക്കയ്ക്കണം. ഒരാഴ്ചക്കകം ടാങ്ക്/കുളം നിറയെ പച്ചപ്പ് നിറച്ച് അസോള വളരും. ആവശ്യത്തിന് കോരിയെടുക്കാം . വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടേ ഇരിക്കും. രണ്ടാഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ പച്ച ചാണകം നേർപ്പിച്ചത് ഒഴിക്കേണ്ടതാണ്. രണ്ടു മാസത്തിൽ ഒരികൽ അടിയിൽ ഇട്ട മണ്ണ് പകുതി മാറ്റി പുതിയ നല്ല മണ്ണ് ഇട്ടുകൊടുക്കുക.
ആറു മാസത്തിൽ ഒരികൽ മൊത്തത്തിൽ മാറ്റി വീണ്ടും ആദ്യപടി ചെയ്തപോലെ വീണ്ടും ചെയുക.
Note: അസോള ഉപയോഗത്തിനായി എടുക്കുമ്പോൾ കൈ കൊണ്ട് ഇളക്കി കൊടുത്ത് എടുക്കാൻ ശ്രദ്ധിക്കുക. ചെറിയ വിത്തുകൾ കോരിയെടുക്കരുത്. വിത്തുകൾ അടക്കം കോരിയെടുക്കുന്നത് കൊണ്ടാണ് ക്രമേണ അസോളകൾ നശിച്ചു പോകുന്നത് : അസോളക്ക് ഒരു മഞ്ഞകളർ വരുമ്പോൾ കുറച്ച് കൂടി പച്ച ചാണകം കലക്കി ഒഴിക്കുക. കൊതുകു നശീകരണത്തിനായി കുളത്തിൽ കുറച്ച് ഗപ്പി മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത് നല്ലതാണ്