AGRI NEWS AND TIPS

Share

കൈതച്ചക്ക (Pineapple) 

ഉഷ്ണമേഖലാ പഴവർഗ്ഗമായ കൈതച്ചക്ക സ്വർഗ്ഗീയ ഫലമെന്നറിയപ്പെടുന്നു. പുരാതനകാലത്തെ സഞ്ചാരികളുടെ യാത്രാക്കുറിപ്പിൽ തെക്കേ അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും കൈതച്ചക്ക കൃഷിചെയ്തുവരുന്നു  എന്ന പരാമർശമുണ്ട്. കൊളംബസ് 1493 -ൽ അമേരിക്ക കണ്ടുപിടിച്ച ശേഷമാണ് കൈതച്ചക്കയെപ്പറ്റി പുറംലോകമറിയുന്നത്.  ബർട്ടോണി (1919) എന്ന ചരിത്രകാരൻ്റെ  രേഖകൾ പ്രകാരം കൈതച്ചക്കയുടെ ജന്മദേശം തെക്കേ അമേരിക്കയിലെ പരാന-പരാഗ്വേ നദീതടപ്രദേശമാണ്. കോളിൻസ്  (1930) എന്ന ശാസ്ത്രജ്ഞൻ്റെ  അഭിപ്രായത്തിൽ കൈതച്ചക്കയുടെ ജന്മദേശം ബ്രസീലിൻ്റെ  തെക്കുവടക്കും, വടക്കൻ അർജന്റീന, പരാന-പരാഗ്വേ എന്നിവിടങ്ങളാണ്. 
ശാസ്ത്രനാമം അനാനാസ് കോമോസ്, കുടുംബം:  ബാമിലിയേസി

പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ യാതൊരു പരിചരണവും ഇല്ലാതെ കൂട്ടമായി നിന്നിരുന്ന പൈനാപ്പിൾ ചെടികൾ നല്ല മധുരമുള്ള പഴങ്ങൾ നമുക്ക് നൽകിയിരുന്നു എന്നാൽ ഇന്ന് വ്യവസായികാവശ്യത്തിനായി പൈനാപ്പിൾ വളർത്താൻ തുടങ്ങിയതോടെ വേലിപടർപ്പുകളിൽ നിർത്തിയിരുന്ന പൈനാപ്പിളുകൾ കാണാനില്ലാതായി. നമ്മുടെ വീട്ടുവളപ്പിൻ്റെ  അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്യാം. പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശൃമില്ല .

കൊളംബസ്സാണ് അമേരിക്കയിൽ നിന്നും കൈതച്ചക്ക യൂറോപ്പിൽ എത്തിച്ചതെന്നു കരുതുന്നു. കൈതച്ചക്ക പോർച്ചുഗീസുകാരാൽ 1550-ൽ ദക്ഷിണേന്ത്യയിൽ എത്തപ്പെട്ടുവെന്നാണു കരുതുന്നത്. ബ്രസീൽ, ഘാന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ആസ്ത്രേലിയ, ഫിലിപ്പൈൻസ്, മലേഷ്യ, തായ്ലന്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കൈതച്ചക്ക കൃഷിചെയ്യുന്നു. ഇന്ത്യയിൽ ഏകദേശം 55,000 ഹെ. സ്ഥലത്തെ കൃഷിയിൽ നിന്നും 8,00,000 ടൺ കൈതച്ചക്ക ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. അസ്സം, ബംഗാൾ, ത്രിപുര, ഒറീസ്സ, കർണ്ണാടകം, കേരളം എന്നിവിടങ്ങളിൽ കൈതച്ചക്ക കൃഷിയുണ്ടു്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കോട്ടയം, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ വ്യാവസായിക അടിസ്ഥാനത്തിലുളള കൈതച്ചക്ക കൃഷിയുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള വാഴക്കുളത്ത് നിന്നു മാത്രമായി പ്രതിവർഷം 50,000 ടണ്ണി ലേറെ ചക്കകൾ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. ഇവിടെ ധാരാളം പഴസംസ്കരണ ഫാക്ടറികളുമുണ്ട്.  ഇതിൽ വാഴക്കുളത്തിനടുത്ത് നടുക്കരയിൽ സ്ഥിതിചെയ്യുന്ന നടക്കര അഗ്രോ പോസസിംഗ് കമ്പനി (NAPC) വളരെ പ്രസിദ്ധമാണ്. കേരള സർക്കാർ യൂറോപ്യൻ യൂണിയൻ സംയുക്ത സംരഭമായ ഇവിടെ മാങ്ങ, കൈതച്ചക്ക, പപ്പയ തുടങ്ങിയ പഴങ്ങൾ സംസ്കരിക്കുവാനുള്ള സൗകര്യമുണ്ട്. 

കൈതച്ചക്ക ഇനങ്ങൾ

പ്രധാനമായി കൈതച്ചക്കയിൽ ക്യൂ , മൗറീഷ്യസ് (കന്നാര) എന്നീ രണ്ടിനങ്ങൾ പ്രചാരത്തിലുണ്ട്

ക്യൂ ചക്കയ്ക്ക്  കോൺ ആകൃതിയാണ്. സംസ്കരണത്തിനു യോജിച്ച ജനമാണ്.  പൂർണ വളർച്ചയെത്തിയ ചക്കയ്ക്ക് ശരാശരി 2-2.5 കി.ഗ്രാം തൂക്കമുണ്ടാവും. അതിൻ്റെ  കണ്ണുകൾ പരന്നതും മുപ്പത്തുന്നതുവരെ ഇരുണ്ട പച്ചനിറത്തിലുമായിരിക്കും. പഴുക്കുമ്പോൾ ചുവട്ടിൽ നിന്നും  മുകളിലേക്കു  മഞ്ഞനിറം വ്യാപിക്കും. ഉൾഭാഗത്തിന്  നേരിയ മഞ്ഞനിറമായിരിക്കും. ധാരാളം നീരും നല്ല മധുരവുമുണ്ട്. ഇലകളിൽ പൊതുവെ മുള്ളില്ല എങ്കിലും അഗ്രഭാഗത്തു് ഏതാനും മുള്ളുകൾ കാണും.

 മൗറീഷനും താരതമ്യേന വലിപ്പം  കുറഞ്ഞ ചകൾക്കു് ശരാശരി 1.15 കിഗ്രാം തൂക്കമുണ്ടാവും. ചെടികൾക്ക് വലിപ്പം കുറവാണ്. ഇലകളിൽ ധാരാളം കൂർത്ത മുള്ളുകളുണ്ട്. പച്ചനിറമുള്ള ചക്കകൾ പഴുക്കുമ്പോൾ മഞ്ഞനിറമോ  ഇളം ചെമപ്പു നിറമോ ഉണ്ടാകുന്നു. ആഴമുള്ള കണ്ണുകൾ പുറത്തേക്കു തള്ളിനിൽക്കുന്നതു കാരണം ദൂരയാത്രയിൽ കേടു സംഭവിക്കുന്നില്ല. ചക്കയുടെ ഉൾഭാഗം മഞ്ഞനിറത്തിലായിരിക്കും. നാരിൻ്റെ അംശം കൂടുതലാണ്. നല്ല വാസനയും മധുരവുമുണ്ട് .

കന്നാര നട്ടാൽ ആദ്യവർഷം തന്നെ വിളവെടുക്കാം. കൃഷിച്ചെലവിൻ്റെ  90% വും ഈ വിളവെടുപ്പു കൊണ്ട്  മുതലാവുകയും ചെയ്യും. ക്യൂവാണ്നടുന്നതെങ്കിൽ വലിപ്പമേറിയ കൈതച്ചക്ക ലഭിക്കും. പഴ സംസ്കരണ ഫാക്ടറികളാണു് ക്യൂവിൻ്റെ  പഴങ്ങൾ ഉപയോഗിക്കുന്നതു്.

പോഷക സമ്പന്നമാണ് പൈനാപ്പിൾ,ജ്യൂസടിക്കാൻ  പറ്റിയ പൈനാപ്പിളാണ് ക്യൂ . പൈനാപിൾച്ചാറ് ,  ഓറഞ്ചുനീരു ചെറുനാരങ്ങാനീര്, ഇഞ്ചി നീര് എന്നിവ ചേർത്ത് സ്വാദിഷ്ഠമായ പഞ്ച് ഉണ്ടാക്കാം.

കൃഷിരീതി 

സാധാരണയായി ഉയരം കുറഞ്ഞ സ്ഥലത്തു നന്നായി വളരുന്ന ഒരു പഴവർഗ്ഗമാണിത് . 15-30 C ഊഷ്മാവാണ്  ഇതിനു യോജിച്ചത്‌. കൈതച്ചക്കയിൽ പ്രത്യേക ജലശേഖരണ കോശങ്ങളുള്ളതിനാൽ ഈ ചെടിക്കു വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട് . 600-2500 മി.മീ. ശരാശരി മഴ കിട്ടുന്ന എല്ലാ പ്രദേശങ്ങളിലും കൈതച്ചക്ക വളർത്താം. എന്നാൽ ഏറ്റവും അനുയോജ്യം 1000-1500 മി.മീ മഴയാണ്. വെള്ളക്കെട്ടുള്ള പ്രദേശം ഒഴികെ മറ്റെല്ലാ തരത്തിലുള്ള മണ്ണിലും ഇവ നന്നായി വളരുന്നു.

നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനൽക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും,. കൂടാതെ കടലപ്പിണ്ണാക്ക്,വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ തടത്തില്‍ ചേര്‍ത്ത് കൊടുക്കുകയും ആവാം. 18-20 മാസം എടുക്കും പൈനാപ്പിള്‍ വിളവെടുക്കാന്‍.

മിതമായ കാലാവസ്ഥയുള്ള സമയങ്ങൾ നടുന്നതിനു തിരഞ്ഞെടുക്കണം. നിലം ഉഴുതു നിരപ്പാക്കിയതിനു ശേഷം മണ്ണിൻ്റെ  സ്വഭാവമനുസരിച്ച് 90 സെ.മീ. വീതിയിലും, 15-30 സെ.മീ. ആഴത്തിലും ആവശ്യാനുസരണം ചാലുകൾ കീറണം. ചാലുകളുടെ മദ്ധ്യ ഭാഗങ്ങൾ 165 സെ.മീ. അകലത്തിൽ ക്രമീകരിക്കണം. ആരോഗ്യമുള്ള കുന്നുകൾ വേണം നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഇത് തണലുള്ള  തുറസ്സായ സ്ഥലത്തിട്ട് ഉണക്കിയെടുക്കണം. കന്നുകളുടെ ഏറ്റവും പുറമെയുള്ള ഇലകൾ നീക്കിയതിനുശേഷം വീണ്ടും 7 ദിവസം കുടി ഉണക്കണം. ഇവ 1 % വീര്യമുള്ള  ബോർഡോ മിശ്രിതത്തിൽ മുക്കിയതിനുശേഷം നടാനുപയോഗിക്കാം. മണ്ണ് ഇക്കിയതിനുശേഷം രണ്ടു വരിയായി, വരികൾ തമ്മിൽ 20 സെ.മീ. അകലത്തിലും ചെടികൾ തമ്മിൽ 30 സെ.മീ. അകലത്തിലും നടണം. നടീൽ അകലം 2.5-10 സെ.മീ വരെയാകാം. ഓരോ ചാലിലും ത്രികോണ രീതിയിൽ ഹെക്ടറിന് 40,000 കന്നുകൾ വരെ നടാവുന്നതാണ്.

കാലിവളം/ജൈവവളം ഹെക്ടറിനു് 25 ടൺ എന്ന തോതിൽ അടിവളമായി ഉപയോഗിക്കണം. കൂടാതെ ചെടിയൊന്നിന്  ഒരു വർഷത്തേക്കു് 8848 ഗ്രാം NPK എന്ന തോതിൽ ഹെക്ടറിനു് 320:160:320 കി.ഗ്രാം വളം ഉപയോഗിക്കണം. മുഴുവൻ P-യും നടുന്ന സമയത്തുതന്നെ നൽകണം. N.K എന്നിവ നാലു തുല്യ ഗഡുക്കളായി മേയ് ജൂൺ (നടുന്ന സമയം), ആഗസ്റ്റ്, സെപ്റ്റംബർ, നവംബർ, മേയ്, ജൂൺ (2-10 വർഷം) എന്നീ മാസങ്ങളിൽ നൽകണം. വളപ്രയോഗത്തിനു ശേഷം, ചാലിലെ വശങ്ങളിലെ മണ്ണ് ചെറുതായി ഇളക്കി കൊടുക്കണം. വേനൽകാലത്തു് 22 ദിവസത്തിലൊരിക്കൽ ജലസേചനം നടത്തേണ്ടതാണ്.. കൂടാതെ ഈർപ്പം നിലനിർത്താനായി ചെടിയുടെ ചുവട്ടിൽ കരിയില ഉപയോഗിച്ചു പുതയിടേണ്ടതുമാണ്.

ഹോർമോൺ പ്രയോഗം: ചെടികളിലെ പുഷ്പിക്കൽ നിയന്ത്രിക്കുന്നത്  അവയിലുള്ള ചില ഹോർമോണു കളാണ് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ, ചെടികൾ വ്യത്യസ്ത സമയത്തു പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് വിളവെടുപ്പും വിപണനവും ബുദ്ധിമുട്ടിലാക്കുന്നു. ഇതിനായി എത്തഫോൺ 25ppr' എന്ന ഹോർമോൺ, യൂറിയ (2%), കാത്സ്യം കാർബണേറ്റു് (0.04%) എന്നിവയുമായി ചേർത്ത് വെള്ളത്തിൽ കലക്കി തളിച്ചു പുഷ്പിക്കൽ നിയന്ത്രിക്കാവുന്നതാണ്. ചെടിയൊന്നിന് 50 മി.ലി എന്ന തോതിലാണ് ഈ മിശ്രിതം ഉപയോഗിക്കേണ്ടത്.  1000 ചെടികൾക്കു് 50 ലി. ലായനി തയ്യാറാക്കേണ്ടി വരും. ഇതിനായി 1.25 മി.ലി എഫോൺ, ഒരു കി.ഗ്രാം യൂറിയ, 20 ഗ്രാം കാത്സ്യം കാർബണേ എന്നിവ വേണം. സാധാരണ ഗതിയിൽ 20% ചെടികളാണു് ഒരേ സമയം പൂത്തു കായ്ക്കുന്നത്‌. ഹോർമോൺ പ്രയോഗത്തിലൂടെ ഇതു് ഏകദേശം 98% ആയി ഉയർത്താൻ സാധിക്കും. 

ഹോർമോൺ പ്രയോഗിക്കുമ്പോൾ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിക്ക് ഏകദേശം 16-17 മാസം വരെ പ്രായവും 39-42 വരെ ഇലകളും ഉണ്ടായിരിക്കണം. മഴക്കാലങ്ങളിൽ ഹോർമോൺ പ്രയോഗം ഒഴിവാക്കുക. നടുകൂമ്പിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്നു് ഉറപ്പുവരുത്തിയശേഷം മാത്രമേ ലായനി ഒഴിച്ചു കൊടുക്കാവൂ. പൂങ്കുലയുടെ അങ്കുരം 40-ാം ദിവസം മുതൽ കണ്ടുതുടങ്ങുമെങ്കിലും പുഷ്പിക്കൽ പൂർത്തിയാകാൻ 70-80 ദിവസം വേണ്ടിവരും. കളനിയന്ത്രണത്തിന്  കളനാശിനികൾ ഉപയോഗിക്കാം. മുളയ്ക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്ന കളനാശിനികൾ (ഒരു ഹെക്ടറിനു് ഡയുറോൺ 3 കി.ഗ്രാം അല്ലെങ്കിൽ ബാമാസിൽ 2.5 കി.ഗ്രാം 600 ലി. വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചാൽ കളകളെ പൂർണ്ണമായി നിയന്ത്രിക്കാവുന്ന താണ്. വീണ്ടും ഉണ്ടാകുന്ന കളകളെ മേൽപറഞ്ഞ കളനാശിനികൾ പകുതി അളവുകളിൽ തുടർന്നും ഉപയോഗിച്ചു നിയന്ത്രിക്കാവുന്നതാണ്.

കീടങ്ങളും രോഗങ്ങളും പ്രതിവിധികളും

 നേരിയ തോതിൽ ഇലപ്പുള്ളി രോഗവും, മീലിമൂട്ടകളും ഒഴികെ സാധാരണയായി യാതൊരു രോഗ-കീടബാധകളും കൈതച്ചക്കയിൽ കാണാറില്ല. ഇലപ്പുള്ളി രോഗം നിയന്ത്രിക്കുവാനായി 1% വീര്യമുള്ള ബോർഡോ മിശ്രിതം, സിനെബു്, മാംഗോസ്, സിറം എന്നിവയിലേതെങ്കിലുമൊന്നു് ഒരു ഗ്രാം 225 ലി. വെള്ളത്തിൽ ലയിപ്പിച്ച് ഹെക്ടറിനു് തളിക്കേണ്ട താണ്. മീലിമൂട്ടകളെ നിയന്ത്രിക്കാനായി കനാൽ ഫോസ് 0.025%, നിമാതിയോൺ 0.05% ഫെൻതിയോൺ 0.05% എന്നിവയിലേതെങ്കിലും ഉപയോഗിക്കാം.

കുറ്റിവിള കൃഷി 

വിളവെടുത്തശേഷം അവശേഷിക്കുന്ന ചെടി വീണ്ടും വളർത്തിയെടുക്കുന്ന രീതിയാണ് കുറ്റിവിളക്കഷി. ഒരു ചെടിയിൽ തന്നെ 2-3 വർഷത്തോളം ഈ രീതി തുടരാം. ആദ്യവിള ശേഷം മാതൃസസ്യത്തിൻ്റെ  12 കന്നുകൾ നില നിർത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. ഇടയ്ക്കിടെ മണ്ണ്കൊത്തിയിളക്കിക്കൊടുക്കുന്നതോടൊപ്പം സാധാരണ രീതിയിൽ വളപ്രയോഗവും നടത്താം. നല്ല പരിചരണവും ശ്രദ്ധയും നൽകുകയുണെങ്കിൽ ഒരു ചെടിയിൽനിന്നും രണ്ടു തവണ കൂടി വിളവെടുക്കാം. അതായത് ആകെ അഞ്ചു വർഷത്തോളം ചെടി നിർത്താവുന്നതാണ്. 

കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. 

വിളവെടുപ്പ് : ചെടികൾ നട്ട് 1.5  വർഷത്തിനുള്ളിൽ വിളവെടുക്കാം. സാധാരണയായി ജൂലൈ-സെപ്റ്റം വരെയുള്ള സമയത്താണ് വിളവെടുപ്പ് . 

ഏകദേശം രണ്ടിഞ്ചു നീളത്തിൽ തണ്ട്  വരത്ത വണ്ണം ചക്കകൾ  പറിച്ചെടുക്കണം. വൈക്കോൽ കൊണ്ടു പൊതിഞ്ഞു വീഞ്ഞപ്പെട്ടിയിൽ നിരയായി അടുക്കി ദൂരെസ്ഥലങ്ങളിലേക്കു കൊണ്ടു പോകാം. വലിപ്പത്തിനനുസരിച്ചു ചക്കകളെ വിവിധ ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. എ 1.5 കി.ഗ്രാമിൽ കൂടുതൽ), (1.1 1.5 കി.ഗ്രാം) സി (09-1.1 കി.ഗ്രാം), ഡി (0.9 കി.ഗ്രാമിൽ താഴെ) തുടങ്ങിയവയാണ് ഗ്രേഡുകൾ.

വലിപ്പം കൂടിയ എബി എന്നീ ഗ്രേഡുകൾക്കാണു് യൂറോപ്യൻ വിപണിയിൽ പ്രിയമുള്ളത്.

ചക്കകളുടെ തലഭാഗം മുകളിൽ വരത്തക്കവണ്ണം 12-15 കി.ഗ്രാം വരെ ഭാരംവരുന്ന പെട്ടികളായാണ് പായ്ക്ക് ചെയ്യുന്നത്  ഒരു പെട്ടിയിൽ 8-20 വരെ ചക്കകൾ കാണും. കപ്പൽ മാർഗ്ഗമാണ് കയറ്റി അയയ്ക്കുന്നതെങ്കിൽ പെട്ടികളിൽ വായുസഞ്ചാരത്തിനുള്ള സൗകര്യമുണ്ടായിരിക്കണം. ചക്കചീയൽ തടയുന്നതിനു TBZ എന്ന കുമിൾ നാശിനി തളിക്കണം. കാഴ്ചയിൽ ഭംഗിതോന്നാൻ ചക്കയിൽ  മെഴുകും പുരുട്ടാറുണ്ട്  

കൈതച്ചക്ക സംസ്കരണം / ഗുണങ്ങൾ 

കൈതച്ചക്ക ജ്യൂസ് ആയോ ജാ൦ ഉണ്ടാക്കിയോ കഴിക്കാം . വെറുതെ കഷണങ്ങൾ ആക്കി മുറിച്ചു കഴിക്കുന്നതും നല്ലതാണ്. 

 സ്ക്വാഷിനായി കൈതച്ചക്ക ജ്യൂസ് ഒരു ലി. വെള്ളം ഒരു ലി, പഞ്ചാസാര 2 കി.ഗ്രാം സിട്രിക് ആസിഡ് 30 ഗ്രാം, എസ്സൻസ്  അര ടീസ്പൂൺ, KMS പ്രിസർവേറ്റീവ് 2.5 ഗ്രാം എന്നിവ ആവശ്യമാണ്. തൊലി ചെത്തിമാറ്റിയ കൈതച്ചക്ക കഷണങ്ങളാക്കി മിക്സിയിലടിച്ച്ചാറെടുക്കുക. ഇഴയകലമുള്ള തുണിയിലൂടെ അരിച്ചു നിര് അളന്നുവിക്കുക. നീരിൻ്റെ   തുല്യ അളവു വെള്ളവും ഇരട്ടി പഞ്ചസാരയും 2 ടേബിൾസ്പൂൺ സിട്രിക് ആസിഡും ചേർത്തു തിളപിച്ച ലായനി തണുത്തശേഷം നീരുമായി ചേർത്തു യോജിപ്പിക്കുക. ആവശ്യത്തിനു കളറും എസ്സൻസും പ്രിസർവേറ്റീവും ചേർത്താൽ സ്ക്വാഷ് തയ്യാറാകും. 

ജാം: കൈതച്ചക്ക കഷണങ്ങളാക്കി മിക്സിയിലടിച്ച് കുഴമ്പാക്കി അളന്നെടുക്കുക. തുല്യ അളവ് പഞ്ചസാരയും സിട്രിക് ആസിഡും (ഒരു കി.ഗ്രാം കുഴമ്പിന്  2 ടീസ്പൂൺ) ചേർത്ത് ചുവടുകട്ടിയുള്ള പാത്രത്തിൽ മിശ്രിതം ചെറു തീയിൽ പാകപ്പെടുത്തുക. ജാം പാകമാകുമ്പോൾ കുപ്പിയിൽ ചൂടോടെ ന യ്ക്കുക. കുപ്പി തണുക്കുമ്പോൾ അടച്ചു സൂക്ഷിക്ക ണം. ജാമിൻ്റെ  പാകം പരിശോധിക്കുന്നതിനായി തണുപ്പിച്ചതിനുശേഷം  കുറച്ച് ഒരു സ്പൂണിൽ ചരിച്ചു പിടിക്കുക. ജാം  ഒരു പാളിയായി മുറിഞ്ഞു താഴേക്കു വീഴുകയാണെങ്കിൽ പാകമായി എന്നു മനസ്സിലാക്കാം.

വൈൻ: കരിന്തൊലി മാത്രം ചെത്തിയ പൈനാപ്പിൾ ചെറിയ കഷണങ്ങളാക്കി ഭാരം  കണക്കാക്കുക . ഒരു കി.ഗ്രാമിന്  മുക്കാൽ കി.ഗ്രാം പഞ്ചസാര, ഒരു ടീസ്പൂൺ യീസ്റ്റ് രണ്ടു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം എന്ന ക്രമത്തിലെടുത്ത് നല്ല വൃത്തിയുള്ള ഭരണിയിലോ, മൺകലത്തിലോ ഇട്ടുവയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കിക്കൊടുക്കണം. വീര്യം കൂട്ടാനായി ഒരുപിടി ഗോതമ്പു മണി ചതച്ച് ഇടുക. കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് എന്നിവ ചതച്ച് കിഴി കെട്ടി ഇടുന്നതും നല്ലതാണ്. 21 ദിവസം കഴിയുമ്പോൾ വൈൻ അരിച്ചെടുക്കാം. കിഴി നന്നായി പിഴിഞ്ഞെടുക്കണം. ഇങ്ങനെ അരിച്ചെടുക്കുന്ന വൈൻ അടച്ചുകെട്ടി വെച്ചാൽ നല്ല തിളക്കം ലഭിക്കുന്നതാണ്.

പൈനാപ്പിളില്‍ ധാരാളമായി പ്രോട്ടീന്‍,ഫൈബര്‍, പലതരം വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിന് എസൻഷ്യൽ പ്രോട്ടീനായ കൊളാജൻ്റെ നിർമാണത്തിനു വിറ്റാമിൻ സി ആവശ്യം ആണ്. ദഹന പ്രക്രിയ സുഗമമാക്കുന്നതില്‍ പൈനാപ്പിള്‍ പ്രധാന പങ്കു വഹിക്കുന്നു. പ്രോട്ടീനെ വിഘടിപ്പിക്കുന്ന ഒരു എൻസൈം ആണ് ബ്രൊമെലിൻ. ഇതാണ് ദഹനം ത്വരിതപ്പെടുത്തുന്നത്.

പണ്ടൊക്കെ നമ്മുടെ പറമ്പുകളിൽ യാതൊരു പരിചരണവും ഇല്ലാതെ കൂട്ടമായി നട്ടിരുന്ന  പൈനാപ്പിൾ ചെടികൾ നല്ല മധുരമുള്ള പഴങ്ങൾ നമുക്ക് നൽകിയിരുന്നു എന്നാൽ ഇന്ന് വ്യവസായികാവശ്യത്തിനായി പൈനാപ്പിൾ വളർത്താൻ തുടങ്ങിയതോടെ വേലിപടർപ്പുകളിൽ നിർത്തിയിരുന്ന പൈനാപ്പിളുകൾ കാണാനില്ലാതായി. നമ്മുടെ വീട്ടുവളപ്പിൻ്റെ  അതിരുകളിലോ മതിലിനോടു ചേര്‍ന്നോ തെങ്ങിനു ഇടവിളയായോ പൈനാപ്പിള്‍ കൃഷി ചെയ്തുനോക്കു.  പ്രതേൃക സ്ഥലമോ പരിരക്ഷയോ ആവശ്യമില്ലാതെ നമുക്ക് ആവശ്യമുള്ളത് നമുക്കുതന്നെ ഉൽപാദിപ്പിക്കാം.

കുടുതൽ കൃഷി അറിവുകൾ ലഭ്യമാകാൻ മോറൽ ഫാർമേഴ്‌സ് ഹബ്ബിൾ അംഗമാകൂ... 

Share

Open your shop in our website! Join Now