AGRI NEWS AND TIPS

Share

മാങ്ങാക്കാലം വരുന്നു... മാവിനെ മനസിലാക്കാം

പഴങ്ങളുടെ രാജാവായ മാമ്പഴം  ഇന്ത്യയുടെ തനതായ സമ്പത്താണ്.  ഇന്തോ-ചൈന, മലയ, ബർമ്മ ,സയാം  എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണു് മാവിൻ്റെ  ജന്മദേശം.വിത്തു മുഖേനയല്ലാതെ മാവുത്പാദിപ്പിക്കുന്നതു കണ്ടുപിടിച്ചതു

ഗോവയിലെ പോർച്ചുഗീസുകാരാണ്. തമിഴിലെ 'മാ', മലയാളത്തിലെ മാങ്ങ, മലയൻ ഭാഷയിലെ 'മാംഗ' എന്നിങ്ങനെയുള്ള പദ ങ്ങളിൽ നിന്നാണ്. ഇതിൻ്റെ ഇംഗ്ലീഷ് നാമമുണ്ടായതെന്ന് കരുതുന്നു.

 
ശാസ്ത്രനാമം മാൻജിഫെറ ഇൻഡിക്ക, കുടുംബം അനാകാർഡിയേസീ.

മാവ്  ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന സംസ്ഥാനം ഉത്തർപ്രദേശാണ്.വളരെ വിശേഷപ്പെട്ട പല മാമ്പഴ ഇനങ്ങളും വിപുലമായ രീതിയിൽ ഇന്ത്യയിൽ കൃഷി ചെയ്യുന്നുണ്ട്. മാവിനങ്ങളെ സംബന്ധിച്ചിടത്തോളം അതിൻ്റെ  ഉത്പാദനക്ഷമത, മാമ്പഴത്തിൻ്റെ  സ്വാദ്  എന്നിവ കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാദുള്ള അൽഫോൻസ മാമ്പഴം ഉണ്ടാകുന്നത് മഹാരാഷ്ട്ര യിലെ രത്നഗിരി ജില്ലയിലാണ്. കേരളത്തിൽ പാലക്കാടു ജില്ലയുടെ ചില പ്രദേശങ്ങളിൽ മാത്രമാണ് അൽഫോൻസ ഒരുവിധം വിളവുതരുന്നതായി കണ്ടിട്ടുള്ളത്. 

ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങാ ഉത്പാദിപ്പിക്കുന്ന രാജ്യമായി 1999-ൽ ഇന്ത്യ ലോകറെക്കാഡിട്ടിരുന്നു. ലോകത്തുള്ള 1,100 മാവിനങ്ങളിൽ 1,000 ഇനങ്ങളും ഇന്ത്യയിലാണു കൃഷി ചെയ്യുന്നത്. ലോകത്തെ മാങ്ങയ്പാദനത്തിന്റെ 50%-ത്തിലധി കവും കൃഷിചെയ്യുന്നതിവിടെയാണ്.  

അതെ മാങ്ങാ ഇഷ്ടമുള്ളവർ ആരാണുള്ളത് അല്ലെ ! ചക്രവർത്തിമാർ മുതൽ സാധാരണക്കാർ വരെ മാങ്ങാ പ്രിയരായിരുന്നു. അക്ബർ ചക്രവർത്തി മാവുകൾ മാത്രമുള്ള ഒരു തോട്ടം തന്നെ നിർമ്മിച്ചിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഒരു വലിയ മാങ്ങാ പ്രേമിയായിരുന്നു. അദ്ദേഹം ആദ്യമായി ബർണാഡ്ഷായെ സന്ദർശിച്ചപ്പോൾ നൽകിയ സമ്മാനം ഒരു കൂട്ടു നിറയെ മാമ്പഴമായിരുന്നു. മാമ്പഴം കഴിക്കുന്ന രീതിയും അദ്ദേഹം ബർണാഡ് ഷായ്ക്ക് പറഞ്ഞുകൊടുത്തു. ഒടുവിൽ ബർണാഡ് ഷായും മാങ്ങയുടെ കടുത്ത ആരാധകനായി തീർന്നു. 

കാലാവസ്ഥയുടെ പ്രത്യേകതകൾക്കനുസരിച്ചു. ഇന്ത്യയിൽ ഏറ്റവും ആദ്യം മാമ്പഴ സീസൺ തുടങ്ങുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ മാവ് കൃഷി ചെയ്യപ്പെടുന്ന ഏകദേശം എഴുപതിനായിരം ഹെക്ടർ സ്ഥലത്തും പ്രധാനമായും നാടൻ മാവിനങ്ങളാണ് വളരുന്നത്.   കേരളത്തിലെ മാമ്പഴക്കാലം ഏതാണ്ടു് ഫെബ്രുവരി മാസം മുതൽ തുടങ്ങും. മുംബൈ മാർക്കറ്റിൽ മാമ്പഴ സീസൺ തുടങ്ങുന്നത് കേരളത്തിൽ നിന്നുള്ള മാംഗോ സ്പെഷ്യൽ വാഗൺ ട്രെയിൻ ഫെബ്രുവരി 3-ാം വാരത്തോടെ എത്തുമ്പോഴാണ്.  ഈ സീസണിൽ ഇന്ത്യൻ വിപണിയിൽ മാമ്പഴമെത്തുന്നത്  കേരളത്തിൽ നിന്നാണു. തൃശൂർ, പാലക്കാട് എന്നീ ജില്ലകളാണ് കേരള ത്തിലെ മാമ്പഴക്കൃഷിയിൽ മുമ്പിൽ നിൽക്കുന്നത്.

കേരളത്തിൽ നാഷണൽ ഹൈവേകളിൽ നിരവധി നാടൻ മാവുകളാണ് ഉള്ളത്. 2021 റോഡ് വികസനത്തിൽ ( ആറുവരിപ്പാത ) നഷ്ടപെടുന്ന  നിരവധി മരങ്ങളുടെ കൂടെ ഈ  രുചിഭേദവും  നഷ്ടമായേക്കും. കണ്ണൂർ ജില്ലയിലെ നാട്ടുമാവ് സംരക്ഷണ പദ്ധതിപോലെ നല്ല സംരക്ഷണ പദ്ധതികൾ അനിവാര്യമാണ്. 

 മാവ് ഇനങ്ങൾ

  • അൽഫോൻസ: ലോകപ്രസിദ്ധമായ ഇന്ത്യൻ മാമ്പഴമാണിത്. നല്ല മധുരമു ള്ളതും, കേടുകൂടാതെ സൂക്ഷിക്കാവുന്നതുമായ ഇതു കയറ്റുമതി ചെയ്യുന്നുണ്ട്. 
  • നീലം : തമിഴ് നാട്ടിൽ നിന്നുള്ള പ്രശസ്തയിനം. നല്ല മധുരവും ഇടത്തരം വലികവും തൊലിക്ക്  കുട്ടിക്കുറവും നാരില്ലാത്ത കാമ്പുമുള്ള ഇതിന്റെ നിറം മഞ്ഞയാണ്.
  • മൽഗോവ: ഡെക്കാൻ പ്രദേശങ്ങളിൽ കൂടുതൽ പ്രചാരമുള്ള സംഭരണ ശേഷിയുള്ള ഇനം.
  • ഹിമസാഗർ:  സ്ഥിരമായി കായ്ക്കുന്ന നല്ല രുചിയുള്ള ഇനം, മഞ്ഞനിറം നാരു തീരെ കുറവ്, പശ്ചിമബംഗാളിൽ പ്രചാരം.
  • ലാംഗ്ര:  പഴത്തിനു നല്ല ഗുണം. കട്ടിയുള്ള മാംസളഭാഗം മഞ്ഞനിറം, നാരു തീരെ കുറവ് 
  • ബനീഷൻ: ആന്ധ്രപ്രദേശിൽ നിന്നുള്ളതും വൻവിളവു ലഭിക്കുന്നതുമായ ഇനം, സംഭരണ ശേഷിയുന്നു. നേരത്തെ കായ്ക്കുന്നു. 
  • ആലമ്പൂർ ബനീഷൻ:  എല്ലാ വർഷവും കായ്ക്കും വലിപ്പമേറിയ കായ്കൾ. കഴിക്കാൻ രുചികരം.
  • സുവർണരേഖ:  ഇടത്തരം ഗുണമേന്മയുള്ള പഴം, കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം.
  • കാലപ്പാടി: മാംസത്തിനു നല്ല രുചിയുള്ള ഇനം.
  • അർക്ക അരുണ:  എല്ലാ വർഷവും കായ്ക്കുന്നു. വലിപ്പമേറിയ ആകർഷകമായ ഫലം, നാരില്ലാത്ത സ്വാദിഷ്ഠമായ മാംസം.
  •  പയറി: ഇടത്തരം വലിപ്പമുള്ള മഞ്ഞപഴങ്ങൾ.
  • പ്രിയോർ: ഇടത്തരം വലിപ്പമുള്ള അഗ്രം ഉരുണ്ട പഴങ്ങൾ.
  • കല്ലുവരിക്ക:  പച്ചനിറമുള്ള തൊലിയുള്ള പഴങ്ങൾ. 
  • വെള്ളരി: ഉപ്പിലിടാൻ പറ്റിയ ഇനം.
  • വെള്ളായണി വരിക്ക, കോട്ടുകോണം വരിക്ക :ഇടത്തരം വലിപ്പമുള്ള ഉരുണ്ട നാരുള്ള ഇനം മാമ്പഴങ്ങളാണ്.
  • അമ്രപാലി (നീലം ദഷഹരി):  കുള്ളൻ മരം എല്ലാ വർഷവും കായ്ക്കും.അത്യുത്പാദന ശേഷിയുണ്ട് 
  • രത്ന : (അൽഫോൻസാ x നിലം) അൽഫോൻസ മാങ്ങയുടെ സ്വഭാവം, ചെറി
  • മല്ലിക (നിലം സ് x ദഹരി ) : ഇടത്തരം മരം എല്ലാ വർഷവും കായ്ക്കുന്നു. വലിപ്പവും നീളവും കൂടുതലുള്ള മാങ്ങകൾ കുലയായി ഉണ്ടാകുന്നു. 
  • ഹൈബ്രിഡ് നമ്പർ 45 (അൽഫോൻസ x ഹിമായുദ്ദീൻ) 
  • ഹൈബിഡ്  നമ്പർ 87 (കാലപ്പാടി x  ആലമ്പൂർ ബനിഷൻ)
  • ഹൈബ്രിഡ് നമ്പർ 151 (കാലപ്പാടി x  നിലം) 
  • ബങ്കനപള്ളി : പഴം വലുതും തൊലി നേർത്തതും മിനുമിനുപ്പുള്ളതും സ്വർണ്ണനിറമുള്ളതും നല്ല ഗന്ധമുള്ളതുമാണ്. സാമാന്യം നല്ല വിളവു തരുന്നു.
  • ബാങ്ക്ളോറ: സേലം എന്നും തോട്ടാപുരി എന്നും ഈ ഇനം അറിയപ്പെടുന്നുണ്ട് . ഇടത്തരം വലിപ്പത്തിൽ നീണ്ടുരുണ്ട ആകൃതിയുള്ള പഴത്തിന്സ്വ ർണ്ണ നിറമാണു്. കഴമ്പും ഉറപ്പുള്ളതും നാരില്ലാത്തതുമാണ്. നന്നായി കായ്ക്കുന്നു. കേടു കൂടാതെ കുറെനാൾ സൂക്ഷിച്ചുവെയ്ക്കാം
  • മുണ്ട്പ്പ : പഴം സാമാന്യം വലുതും കഴമ്പു ഉറപ്പുള്ളതും നാരില്ലാത്തതു മാണു്. ഉരുണ്ട ആകൃതിയുള്ള ഈ പഴത്തിനു നല്ല മധുരമുണ്ട്.
  • സിന്ധു: 1981-ൽ കൊങ്കൺ കൃഷിവിദ്യാപീഠ് പഴ ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത നീലം - അൽഫോൻസ സങ്കരമായ രത്ന എന്നയിനത്തെ വീണ്ടും അൽഫോൻസായുമായി സങ്കലനം ചെയ്തു. H-117 ജനം ഉരുത്തിരിച്ചെടുത്തു.  അധികം പടർന്നു വളരാത്തതുകൊണ്ട് കുറച്ചു സ്ഥലം മാത്രമുള്ളവർക്കും വീട്ടു വളയിൽ ഇതു നട്ടുവളർത്താം. ഇവ 3 മീറ്ററിൽ കൂടുതൽ ഉയരം വെക്കില്ല. നട്ടു മൂന്നാം വർഷം മുതൽ ഡിസംബർ മധ്യത്തിൽ പൂവിട്ടു നല്ല വിളവു നൽകും. ഒരേക്കറിൽ 130 160 തൈകൾ നടാം.


മാവു നാടൻ അനുയോജ്യമായ സമയം എപ്പോൾ ? 


എല്ലാത്തരം കാലാവസ്ഥയിലും നന്നായി വളരുന്ന വിളയാണു് മാവ് . സമുദ്രനിരപ്പിൽ നിന്നു് ഏകദേശം 1500 മീ. ഉയരമുള്ള പ്രദേശങ്ങളാണ് അനുയോജ്യം. കേരളത്തിൽ മൺസൂൺ ആരംഭിക്കുമ്പോഴാണ് ഒരു വർഷം പ്രായമുള്ള ഒട്ടുതൈകൾ കൃഷിഭൂമിയിൽ നടുന്നത് . മഴയുടെ ലഭ്യത വളർച്ചയെ സഹായിക്കുന്നു. എന്നാൽ കടുത്ത വർഷപാതമാണെങ്കിൽ നടീൽ ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലേക്കു് മാറ്റണം. 

ഒട്ടുതൈ തിരഞ്ഞെടുക്കാം  

ഒട്ടുതൈകൾ ഉപയോഗിച്ചുള്ള കൃഷിയാണ് സാധാരണയുള്ളത്. ആഗസ്റ്റു മാസമാണ് ഗ്രാഫ്റ്റിംഗിനു അനുയോജ്യമായ സമയം. ഇതിനായി 4 മാസം പ്രായമെത്തിയ തളിർ ചെടികൾ തിരഞ്ഞടുക്കുക. ഈ സമയത്തു കുമിൾരോഗം തടയുന്നതി നായി 1% ബോർഡോമിശ്രിതം തളിക്കണം. മികച്ച ഇനങ്ങളുടെ വിത്തുകൾ (മാങ്ങയണ്ടി) ഉണക്കി ചാരത്തിൽ പൊതിഞ്ഞു പാകിയും പുതിയ തൈകൾ ഉണ്ടാക്കാം.

നടുന്നതിനു ഒരു മാസം മുമ്പു തന്നെ 9 മീറ്ററുള്ള സ്ഥലത്തു് 181 മീ. വലിപ്പത്തിലുള്ള കുഴികളെടുത്തിടുന്നു. മേൽമണ്ണും 10 കി.ഗ്രാം കമ്പോസ്റ്റോ കാലിവളമോ ചേർന്ന മിശ്രിതം കുഴികളിൽ നിറയ്ക്കുന്നു. സാധാരണയായി വൈകുന്നേരങ്ങളിലാണ് മാവിൻ തൈകൾ നടുന്നത്. സംയോജിപ്പിച്ച ഭാഗത്തു  ഉറപ്പിനായി കുറ്റികൾ കെട്ടി ബലപ്പെടുത്തേണ്ടതാണ്.

നല്ലയിനം തൈകൾ ആവശ്യക്കാർക്ക്‌ ഫാമിയോ കാർട്ട് വഴി എത്തിച്ചുനൽക്കും. 

മാവിൻ്റെ  പ്രായവും വളപ്രയോഗം

സാധരണ വീട്ടിൽ വളരുന്ന മാവുകൾക്കും നാടൻ മാവുകൾക്കും വളപ്രയോഗം ചെയ്യുന്നതായി കാണാറില്ല . എങ്കിലും ആദ്യ 5 വർഷകാലം കാലിവളവും , NPK വളങ്ങളും നൽകണം. ഇതു കൂടാതെ ഒരു മരത്തിനു 25 കി.ഗ്രാം എന്ന അളവിൽ പച്ചിലകളും, 10-15 കി.ഗ്രാം ചാരവും പ്രയോഗിക്കണം. മൺസൂൺ ആരംഭത്തിൽ ജൈവവളങ്ങൾ പ്രയോഗിക്കേണ്ടതാണ്. മരങ്ങൾ കായ്ക്കുന്നതുവരെ മേയ്-ജൂൺ മാസങ്ങളിൽ ഒന്നാം ഘട്ടം രാസവളവും കാഴ്ച്ചശേഷം രണ്ടാം ഘട്ട (ആഗസ്റ്റ് സെപ്റ്റംബർ) വളപ്രയോഗവും നടത്തുന്നു. മരങ്ങൾക്കു ചുറ്റും 2.5-3 മീറ്റർ അകലത്തിൽ 30 സെ.മീ. ആഴത്തിൽ തടമെടുത്താണു് വളമിടേണ്ടത്.

4-5 വർഷം പ്രായമെത്തുന്നതു വരെ വേനൽക്കാലത്ത്‌  ആഴ്ചയിൽ രണ്ടു പ്രാവശ്യം ജല സേചനം നടത്തണം. തോട്ടങ്ങളിൽ പച്ചക്കറികൾ, മുതിര, എള്ള്, പൈനാപ്പിൾ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. സാധാരണ ജൂൺ, ഒക്ടോബർ മാസങ്ങളിൽ കൃഷിഭൂമി ഉഴുതിടാറുണ്ട്. പഴങ്ങൾ പൊഴിഞ്ഞു വീഴുന്നതു തടയുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുമായി ചില ഹോർമോണുകൾ (10-30 PPM ഗാഢതയുള്ള NAA) പുഷ്പ ങ്ങളിലും മറ്റും തളിക്കാറുണ്ട് . ഫലങ്ങൾ രൂപപ്പെട്ട് രണ്ടാഴ്ച കഴിയുമ്പോഴാണു് ഹോർമോൺ പ്രയോഗം നടത്തേണ്ടത്. 

കീടങ്ങളും രോഗങ്ങളും പ്രതിവിധികളും 

മാമ്പു ഹോപ്പറുകൾ, തണ്ടുതുരപ്പൻ, തണ്ടീച്ച, മാമ്പഴ പുഴു, നീർ എന്നിവയാണ് പ്രധാന കീടങ്ങൾ. ഹോപ്പറു കൾക്ക് മാലത്തയോണും തണ്ടിച്ച് കാർബാറിലും മാമ്പഴ പുഴുവിന് ജൈവകെണിയും പ്രയോഗിക്കാം. ചൂർണ്ണപൂപ്പ്, ആന്ത്രാക്ലോസ് , കൊമ്പുണക്കം (ഡൈബാക്ക്), കരിമ്പൂപ്പ് എന്നിവയാണ്  പ്രധാന രോഗങ്ങൾ, ചൂർണ്ണ പൂപ്പ് രോഗത്തിന്  വെറ്റബിൾ സൾഫർ/സൾഫെക്സ് 2 ഗ്രാം ഒരു ലി. എന്ന തോതിൽ കണ്ണിമാങ്ങ പരുവത്തിൽ തളിക്കണം. ആന്ത്രാാസിനു 1% വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുക. കൊമ്പുണക്കത്തിന്  രോഗബാധ യുള്ള ശിഖരങ്ങൾ വെട്ടിമാറ്റുകയും ബോർഡോമി ശ്രിതം പുരുട്ടുകയും വേണം. കരിമ്പൂച്ചു. രോഗം കഞ്ഞിവെള്ളം ചെയ്തു നിയന്ത്രിക്കാം. കൂടാതെ 4 ഗ്രാം ഫൈറ്റലാൻ 1 ലി. വെള്ളത്തിൽ കലക്കി തളിക്കുക. കൂടിയ തോതിലുള്ള കീടബാധയ്ക്ക് വേപ്പിൻപിണ്ണാക്ക് ഓരോ കി.ഗ്രാം വീതം ഓരോ മരത്തിൻ്റെ യും ചുവട്ടിൽ ഇട്ടു കൊടുക്കണം.

പുഴു ഇല്ലാത്ത മാങ്ങ ലഭിക്കാൻ /  കായീച്ചയുടെ പുഴുവിനെ പേടിക്കേണ്ട !!!

             ഒരു ബക്കറ്റ് തിളച്ച വെള്ളത്തിലേക്ക് ഒരു ബക്കറ്റ്  പച്ചവെള്ളം ചേർത്ത് അതിൽ  ഒരു ലിറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ഉപ്പു ചേർക്കുക. പഴുക്കാൻ  പാകമായ മാങ്ങകൾ നിലത്തു വീഴാതെ പറിച്ചെടുത്തു  ഈ വെള്ളത്തിൽ 15 മിനിറ്റ് നേരം മുക്കിവെക്കുക. ഈ  മാങ്ങകൾ  എടുത്ത് ഒരു തുണിയിലോ പേപ്പറിലോ നിരത്തുക. ഇവ തുടച്ച് അടിയിൽ വൈക്കോൽ ഇട്ട് മാങ്ങ ഇട്ടതിനു ശേഷം വീണ്ടും വൈക്കോൽ ഇട്ടു പഴുക്കാൻ ആയി വെക്കാം. ഇങ്ങനെ പഴുക്കുന്ന മാങ്ങ കളിൽ കായീച്ചയുടെ പുഴു ഉണ്ടാവുകയില്ല. 
പ്രത്യേകം ശ്രദ്ധിക്കുക.

  • വെള്ളത്തിൻ്റെ ചൂടിൻ്റെ  അളവ്  പറഞ്ഞതുപോലെ  കൃത്യമായിരിക്കണം.
  • ഉപ്പിൻ്റെ  അളവ് കൂടാൻ പാടുള്ളതല്ല.
  • മുക്കിവെച്ച മാങ്ങകൾ നല്ലവണ്ണം തുടച്ച് മാങ്ങയുടെ ഈർപ്പം മുഴുവൻ വലിഞ്ഞുതിനുശേഷം മാത്രം പഴുപ്പിക്കാൻ  വെക്കുക.  അല്ലാത്തപക്ഷം മാങ്ങയുടെ  തൊലിയുടെ മുകളിൽ കറുത്ത പാടുകൾ വരുന്നതാണ്.
  • ഇങ്ങനെ പഴുക്കുന്ന മാങ്ങകൾ ഒരുപോലെ പഴുത്ത് എല്ലാവശത്തും ഒരേപോലെ മഞ്ഞനിറം ആവുകയും ചെയ്യും. 


പ്രകൃതിയുടെ ടോണിക്കാണ് മാമ്പഴം. ഇത് ഒരേ സമയം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. 

പ്രകൃതിയുടെ ടോണിക്കാണ് മാമ്പഴം. ഇത് ഒരേ സമയം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്. 

പഴുത്ത മാമ്പഴവും ഉപയോഗക്രമം 
പഴുത്ത മാങ്ങാച്ചാറും തണുത്ത പാലും പാ ത്തിനു പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുന്ന മാംഗോ ഷേക്കിന് നല്ല രുചിയാണ്. മാമ്പഴവും ഞാലിപ്പൂവൻ പഴവും തണുത്ത പാലം പഞ്ചസാരയും ചേർത്ത് മിക്സിയിലടിച്ച് നല്ല പാനീയമുണ്ടാക്കാം. പഴുത്ത മാങ്ങാച്ചാറും കൈതച്ചക്കച്ചാറും ചെറുനാര ങ്ങാനീരും യോജിപ്പിച്ച് പാകത്തിനു പഞ്ചസാരയും തണുത്ത പാലും ഏലയ്ക്കാപ്പൊടിയും ചേർത്ത് 'ഫ്രൂട്ടി ഡ്രിങ്കു് തയ്യാറാക്കാം. 

പച്ചമാങ്ങാ  കൊണ്ടും പാനീയങ്ങൾ തയ്യാറാക്കാം.

 ഇതിനു പുളിപ്പില്ലാത്ത ചനച്ച മുവാണ്ടൻ മാങ്ങയാണുപയോഗിക്കുന്നത്.  നാരില്ലാത്ത മാങ്ങാക്കഷണങ്ങൾ മയത്തിൽ വേവിച്ച് മിക്സിയിലടിച്ച്, പാലും പഞ്ചസാരയും ചേർത്തു കുടിക്കാം.

കേരളത്തിനു വെളിയില്‍ ആം പന്ന എന്ന പേരില്‍ പച്ചമാങ്ങാ ജ്യൂസ് അറിയപ്പെടും. ആംപന്ന മധുരവും പുളിയും ചേര്‍ന്ന രുചിയോടെയുള്ളതാണ്. ധാരാളം ജലാംശം അടങ്ങിയതിനാൽ  സ്വാദിനൊപ്പം ശരീരത്തിന് ജലാംശവും നല്‍കും. പഴുത്ത മാങ്ങാജ്യൂസ് കുടിച്ചു ദാഹം കുറയ്ക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പച്ചമാങ്ങയുടെ ജ്യൂസ് കുടിച്ചു ദാഹം ശമിപ്പിയ്ക്കാം. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും, ക്ഷീണം കുറയും.
ചൂടുകാലത്ത് വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും കൂടുതല്‍ സോഡിയവും അയേണും നഷ്ടപ്പെടുന്നതു തടയാന്‍ ആംപന്ന നല്ലതാണ്. ചൂടുകാലത്ത് വയറ്റിന് പ്രശ്നങ്ങള്‍ സാധാരണയാണ്. ദഹനപ്രക്രിയയും സുഗമമാകില്ല ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പച്ചമാങ്ങാജ്യൂസ്. നല്ലൊരു അയേണ്‍ ടോണിക്കിൻ്റെ  ഗുണം നല്‍കും, പച്ചമാങ്ങാജ്യൂസ്. വിളര്‍ച്ചയുള്ളവര്‍ക്ക് പറ്റിയ മരുന്ന്.
ടിബി, വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിയ്ക്കാന്‍ പച്ചമാങ്ങാജ്യൂസ് ഏറെ നല്ലതാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 
ഇത് കരളിൻ്റെ  ആരോഗ്യത്തിനു ഏറെ നല്ലതാണ്. ഇത് കരളിൻ്റെ  ആരോഗ്യത്തിനു പ്രധാനപ്പെട്ട ബൈല്‍ ജ്യൂസ് ഉല്‍പാദനത്തിന് സഹായിക്കും. പല്ലിൻ്റെ യും മോണയുടേയും ആരോഗ്യത്തിനും പച്ചമാങ്ങാജ്യൂസ് ഏറെ നല്ലതാണ്. മോണയില്‍ നിന്നും രക്തം വരിക, പല്ലു കൊഴിയുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടിയാണ്. 


പച്ചമാങ്ങാ ജ്യൂസ്‌ തയ്യാറാക്കാം . വേനല്‍ക്കാലത്ത്  ഈ  പാനീയംഅത്യൂത്തമം

പച്ചമാങ്ങാ  തൊലികളഞ്ഞ്  ഒപ്പം അല്പം ഇഞ്ചി, പഞ്ചസാര, ഒരു നുള്ളു ഉപ്പ് തണുത്ത വെള്ളം  എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.  അതിനുശേഷം   അരിച്ചെടുത്ത്  ഉപയോഗിക്കാം. 
(വേണമെങ്കില്‍  ഒരുകഷ്ണം ഇഞ്ചി, പച്ചമുളക്, പൊതീന  എന്നിവ  ചേര്‍ക്കാം )

മാമ്പഴ വിപണി / വിപണന  സാധ്യത 

മാമ്പഴത്തിൻ്റെ വിപണനസാദ്ധ്യതകൾ നോക്കി ശാസ്ത്രീയ അടിസ്ഥാനത്തിലാണ് മാവു കൃഷി ചെയ്യേണ്ടത്.

ഗുണമേന്മ കുറഞ്ഞ മാവിനങ്ങൾ നീക്കം ചെയ്തു. കേരളത്തിൻ്റെ  കാലാവസ്ഥയിൽ നന്നായി വളരുകയും വിളവു തരുകയും ചെയ്യുന്ന ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷി ചെയ്യണം. വിളവെടുപ്പിനും മറ്റും ശാസ്ത്രീയമായി ഡിസൈൻ ചെയ്ത തോട്ടികൾ ഇപ്പോൾ ലഭ്യമാണ്. കേരളത്തിൽ പഴങ്ങളും പച്ചക്കറികളും സംസ്കരിക്കുന്ന നിരവധി ശാലകളുണ്ട് . സംസ്കരിച്ച് ടിന്നുകളിലാക്കിയ മാമ്പഴപൾപ്പുപയോഗിച്ചാണ്  മാമ്പഴ സ്ക്വാഷും ശീതള പാനീയങ്ങളും നിർമ്മിക്കുന്നത്. നമുക്ക് ശ്രമിച്ചാൽ ഇതിനു യോജിച്ച മാമ്പഴം കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുവാൻ സാധിക്കും. പ്രധാനമായും ബാങ്കളോറ എന്നയിനം മാങ്ങയാണു് സംസ്കരണ ശാലകളിൽ ഉപയോഗിക്കുന്നത്. ബാങ്ക്ളോറ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമാണ് . പഴ സംസ്കരണ ശാലകളും കർഷകരും തമ്മിലുള്ള ഉടമ്പടികൾ മാമ്പഴ കൃഷിയെ വിജയകരമാക്കിയേക്കും.

കണ്ണി മാങ്ങയ്ക്കു യോജിച്ച നാടൻ മാവിനങ്ങൾ കൃഷി ചെയ്യുന്നതും ലാഭകരമാണ്. കണ്ണിമാങ്ങ (കടുകുമാങ്ങ അച്ചാറിനുവേണ്ടി വളരെയധികം തുപ്പംകുറഞ്ഞ മാങ്ങ  ആവശ്യമുണ്ട്.  ഇവയെല്ലാം തന്നെ ഇന്നു ശേഖരിക്കപ്പെടുന്നതു് പറമ്പുകളിലെ ഒറ്റപ്പെട്ടു നിൽക്കുന്ന നാടൻ മാവുകളിൽ നിന്നാണ് ). തടിയുടെ ആവശ്യത്തിനായി ഈ നാടൻ മാവുകൾ അധികവും അതിവേഗം മുറിച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. കണ്ണി മാങ്ങ യോജിച്ച നാടൻ മാവിനങ്ങളെ തിരിച്ചറിഞ്ഞു , അവയുടെ ഒട്ടു തൈകൾ ഉണ്ടാക്കി കൃഷി വ്യാപിപ്പിക്കാവുന്നതാണ് .  അച്ചാറിനു യോജിച്ച കണ്ണിമാങ്ങയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കും. ചന്ദ്രക്കാരൻ, പുളിയൻ എന്നിങ്ങനെ അച്ചാറിനു പറ്റിയ പല നാടൻ മാവിനങ്ങളും കൂടുതൽ നട്ടു വളർത്താം. മാമ്പഴകൃഷിയെ ഗൗരവത്തോടെ കണ്ടു  അതിനനു സരിച്ചു വേണ്ടതു ചെയ്താൽ മാവിനേക്കാൾ വരുമാനം നൽകുന്ന മറ്റൊരു വിളയില്ലാ എന്നു നിസ്സംശയം പറയാം.

മാമ്പഴം  കയറ്റുമതിയുമായി  കൂടുതൽ വിവരങ്ങൾ Pre harvest manual for export of mangoes', 'Post harvest manual for export of mangoes എന്നീ ഗ്രന്ഥങ്ങളിൽ നിന്നും ലഭ്യമാകും. കയറ്റുമതി ചെയ്യുന്ന പഴവർഗ്ഗങ്ങളുടെ ഗുണനിലവാരത്തിനു് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തതോടെ, പഴ വർഗ്ഗങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയുടെ കുത്തകയായ മാമ്പഴത്തിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. വിളവെടുപ്പിനു മുമ്പും പിമ്പുമുള്ള ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ  കയറ്റുമതി ക്കാർക്കും കർഷകർക്കും കൂടുതൽ സാമ്പത്തിക ലാഭമുണ്ടാക്കുവാൻ കഴിയുമൊണ് പ്രതീക്ഷ.

നാട്ടുമാവുകളെ കുറിച്ച് മറ്റൊരു ആർട്ടികൾ വഴി പരിചയപ്പെടുത്താം.

- ഷനിൽ ചെറുതാഴം 

മോറൽ ഫാർമേഴ്‌സ് ഹബ് 
ഫാമിയോ കാർട്ട് ഡോട്ട് കോം 

Share

Open your shop in our website! Join Now