JCI India Zone XIX
സജൈവം - അടുക്കളത്തോട്ടം പദ്ധതി.


ജെ സി ഐ സോൺ XIX , ഫാമിയോക്കാർട്ട്.കോം എന്നിവർ സംയുക്തമായി കണ്ണൂർ, കാസർഗോഡ്, വയനാട് , മാഹി ജില്ലകളിലുള്ള JCI കുടുംബങ്ങൾക്കായി അടുക്കളത്തോട്ട മത്സരം നടത്തുന്നു. JCI കുടുംബാംഗങ്ങളുടെ വീടുകളിലേക്കുള്ള ജൈവ പച്ചക്കറികളുടെ ഉത്പ്പാദനവും കൃഷിരീതികൾ പഠിക്കുവാനും കൂടുതൽ മനസ്സിലാക്കാനും ഉള്ള അവസരമാണ് സജൈവം പദ്ധതി.

മൂവായിരത്തോളം അംഗങ്ങളുള്ള മലബാർ പ്രദേശത്തെ JCI കുടുംബാംഗങ്ങളെ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്തിക്കുക പച്ചക്കറി തോട്ടം പരിപാലിക്കുന്നതിൽ താൽപര്യവും പരിശീലനവും നൽകുക എന്നീ ലക്ഷ്യത്തോടെയാണ് ജെ സി ഐ സോൺ XIX , ഫാമിയോക്കാർട്ട്.കോം എന്നിവർ സംയുക്തമായി ഇത്തരത്തിലൊരു മത്സരം സംഘടിപ്പിക്കുന്നത്.

ജെസിഐ സോൺ XIX ഉൾപ്പെടുന്ന ലോമുകൾക്ക് പ്രാദേശികമായി ജെസിഐ അംഗങ്ങളല്ലാത്ത കൃഷി താല്പര്യമുള്ള പരിസരവാസികളെയും മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതാണ്.

ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന അമ്പതോളം പേർക്ക് സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും ഒരു മെഗാ പ്രൈസും ഉണ്ടായിരിക്കും.

Join sajaivam now!

If you have any questions, please feel free to contact us


JCI India Zone XIX
സജൈവം - അടുക്കളത്തോട്ടം പദ്ധതി - മാർഗ്ഗനിർദ്ദേശങ്ങൾ


🍅 ജൈവ രീതിയിലാണ് കൃഷിത്തോട്ടം പരിപാലിക്കേണ്ടത്. ഫൈനൽ ഘട്ടത്തിൽ ആവശ്യമെങ്കിൽ വിധികർത്താക്കളുടെ നേരിട്ടുള്ള പരിശോധന ഉണ്ടായിരിക്കും. ഒരാൾക്ക് എത്ര സ്ഥലം വേണമെങ്കിലും കൃഷി ചെയ്യാം


ഏറ്റവും കുറഞ്ഞത്

🌱 10 ചുവട് പച്ചമുളക് അല്ലെങ്കിൽ കാന്താരി തൈകളും മറ്റ് മുളക് വർഗ്ഗ ചെടികൾ ആവാം.

🌱 ഒരു ഗ്രോബാഗിൽ പുതിന അല്ലെങ്കിൽ മല്ലിഇല.

🌱 മുന്ന് ചുവട് വള്ളിച്ചെടികൾ (Eg: പയർ, കൈപ്പ, അമര, കോവൽ etc.)

🌱 അഞ്ച് ഗ്രോബാഗിൽ ചീര, അല്ലെങ്കിൽ ഒരു തടം ചീര.

🌱 അഞ്ച് ചുവട് വെണ്ട.

ഉണ്ടായിരിക്കേണ്ടതാണ്


👨‍🌾 ഒരാൾക്ക് എത്ര സ്ഥലം വേണമെങ്കിലും കൃഷി ചെയ്യാം.

🌱 ഏപ്രിൽ 30 ന് ഫല പ്രഖ്യാപനം ഉണ്ടായിരിക്കുന്നതാണ്

🧺 കൃഷി പുരോഗമിക്കുന്ന അവസരത്തിൽ ഉണ്ടാവുന്ന സംശയനിവാരണത്തിനും, പരിശീലനത്തിനും വിദഗ്ധരുടെ സേവനം ലഭ്യമാണ്.



കൂടുതൽ വിവരങ്ങൾക്ക്,

Jc Shanil KP
JCI INDIA ZONE XIX
IT & AGRICULTURE COORDINATOR 2021.
+91 9946 041 479

Jc satheshan M
Go Green CoOrdinator
+91 9895 788 978

Open your shop in our website! Join Now