(Sapodilla) സപ്പോഡില്ല എന്നറിയപ്പെടുന്ന സപ്പോട്ടയുടെ ജന്മദേശം മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിലാണ്. സപ്പോട്ടേസി കുടുംബത്തിൽപ്പെട്ട ഇതിൻ്റെ ശാസ്ത്രനാമം അക്രാപ്പോട്ട എന്നാണ്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഇന്ത്യയിൽ മുംബൈയ്ക്കും സൂറത്തിനും മധ്യേയുള്ള പ്രദേശത്തെ പാഴ്സികളും ഇറാൻകാരും മാർവാടികളുമാണ് സപ്പോട്ട കൃഷി വ്യാപകമാക്കിയത്. കർണ്ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ഒറീസ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സപ്പോട്ട വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയുന്നു.
വീട്ടാവശ്യങ്ങൾക്കും വാണിജ്യകൃഷിക്കും അനുയോജ്യമായ വിളയാണ് സപ്പോട്ട എന്നാൽ കേരളത്തിൽ ഇതിൻ്റെ വാണിജ്യസാധ്യതകൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല.
ഇനങ്ങൾ
ക്രിക്കറ്റ് ബോൾ, കീർത്തി ബാർത്തി, കാളീപതി സിംഗപ്പൂർ, രാപുടി, മുത്തി. ജോനവലാസ, ഭൂരിപതി, ചിലിപതി, ധോലാദിവാണ്. ഇഖിയ, മുറാബ, കൽക്കത്ത ഓവൽ, കൽക്കത്ത സ്പെഷൽ ഗുത്തി, ബാ മാസി Co-1, Co-2 ബദാമി, കൽക്കത്ത റൗണു് എന്നിവയാണ് സപ്പോട്ടയിലെ പ്രധാന ഇനങ്ങൾ
സപ്പോട്ട തൈകൾ നടുന്ന രീതി
എല്ലാ പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന് കൃഷിക്കു നല്ല നീർവാർച്ചയുള്ള മണ്ണ് അനുയോജ്യമാണ്. 11 മുതൽ 34°C വരെയുള്ള താപനില ഇവയുടെ വളർച്ചയെ സഹായിക്കുന്ന ഘടകമാണ്. ബഡ്ഡിങ്, ഗ്രാഫ്റ്റിംങ് തുടങ്ങിയ രീതികൾ ഉപയോഗിച്ചാണ് തൈകളുണ്ടാക്കുന്നത്. മാതൃസസ്യത്തിൻ്റെ മുകുളങ്ങൾ ഒട്ടിച്ചു ചേർത്തു മികച്ച സസ്യങ്ങൾ ഉണ്ടാക്കാം. ഒട്ടുതൈകൾ മൂന്നാം വര്ഷം മുതൽ ഫലം തന്ന് തുടങ്ങും.
മേയ്-ജൂൺ മാസങ്ങളാണു് തൈകൾ നടുവാൻ അനുയോജ്യമായ സമയം. കനത്ത മഴക്കാലത്തു തൈകൾ നടരുത്. 7-8 മീറ്റർ വലിപ്പമുള്ള തടങ്ങളെടുത്ത് , അതിൽ 60x60x60 വലിപ്പത്തിലുള്ള കുഴികളെടുത്താണു തൈകൾ നടുന്നത്. നടുമ്പോൾ പ്രാരംഭവളമായി കാലിവളമോ കമ്പോസ്റ്റോ കുഴിയിൽ ഇടണം. പിന്നീടു മരങ്ങൾ വളരുന്നതനുസരിച്ച് 55 കി.ഗ്രാം കാലിവളം, 500:360:750 ഗ്രാം NPK വളങ്ങൾ എന്നിവ വർഷത്തിൽ ഇട്ടുകൊടുക്കണം. പൂർണ്ണവ ളർച്ചയെത്തിയ സപ്പോട്ട മരങ്ങൾക്ക് ഉത്പാദനം അനുസരിച്ചു വളങ്ങൾ ചെയ്തുകൊടുക്കണം. തുടക്കത്തിൽ നന്ന നിർബന്ധമാണ്.
വളപ്രയോഗം സപ്പോട്ടയിൽ
മൺസൂണിൻ്റെ ആരംഭത്തിൽ മേയ് ജൂൺ മാസത്തിലാണ് കാലിവളം പ്രയോഗിക്കേണ്ടത്. രാസവളങ്ങൾ രണ്ടു ഘട്ടങ്ങളിലായി യഥാക്രമം മെയ് - ജൂൺ മാസങ്ങളിലും, ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും പ്രയോഗിക്കുന്നു. മരത്തിൻ്റെ ചുവട്ടിൽനിന്ന് 30 സെ.മീ. അകലത്തിലും 30 സെ.മീ. ആഴത്തിലും കുഴികളെടുത്താണ് വളപ്രയോഗം നടത്തുന്നത് . ആദ്യവർഷവും ചൂടു കൂടുതലുള്ള കാലാവസ്ഥയിലും മാത്രമേ സപ്പോട്ടയ്ക്ക് ജലസേചനം ആവശ്യമുള്ളു. എന്നാൽ ജലസേചനം മൂലം ഉത്പാദനം വർദ്ധിപ്പിക്കുന്നതായി കണ്ടുവരുന്നുഉണ്ട്.
പ്രായമുള്ള മരങ്ങളുടെ ശാഖകൾ ചുവട്ടിൽ നിന്നും ഒരു മീ. വരെ ഉയരത്തിൽ വെട്ടിക്കളയുന്നത് നല്ലതാണ്. ഒരു വർഷത്തെ ചെറിയ ഇടവേളകളിൽ സപ്പോട്ട മരങ്ങൾ തുടർച്ചയായി പുഷ്പിക്കുന്നു. പ്രധാനമായും രണ്ടു സമയങ്ങളിലായാണ് ഇവ പുഷ്പിക്കുന്നതു് (ഒക്ടോബർ നവംബർ, ഫെബ്രുവരി മാർച്ചു്). ബഡ്ഡു ചെയ്ത് സപ്പോട്ട 3-ാം വർഷം കായ്ക്കാൻ തുടങ്ങുന്നു. 30 വർഷക്കാലത്തോളം ആയുസ്സുള്ള ഇവയിൽ ആദ്യകാലത്തു ഫലമുത്പാദനം വർദ്ധിക്കുകയും പിന്നീടു കുറയുകയും ചെയ്യു ന്നു. പുഷ്പിച്ച് നാലു മാസത്തിനു ശേഷം ഫലങ്ങൾ വളർച്ചയെത്തുന്നു. വിളഞ്ഞാൽ മങ്ങിയ തവിട്ടു നിറത്തിലും , പുറംഭാഗം മിനുസമുള്ള വളർച്ചയെത്തിയ ഫലങ്ങൾ പറിച്ചെടുക്കാം.
സപ്പോട്ട കായ്കളുടെ ചിക്കൾ' എന്നറിയപ്പെടുന്ന കറ, ച്യൂയിംഗം നിർമ്മിക്കാനും, പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കാവുന്ന സക്കാരിഡ്സ് സപ്പോട്ടയിൽ നിന്നും ഉണ്ടാക്കുന്നുണ്ട്.
നല്ലയിനം സപ്പോട്ടയുടെ ഒട്ടു തൈകൾക്ക് ഫാമിയോ കാർട്ടുമായി ബന്ധപ്പെടാം.