AGRI NEWS AND TIPS

Share

കടലാസുപുഷ്പ്പം എന്ന വിസ്മയം കാണാൻ പോയപ്പോൾ!!!

സാധാരണ ഞാൻ എഴുതിത്തുടങ്ങുന്നത് ചെടിയെപ്പറ്റിയോ, കാർഷികവിളയെപ്പറ്റിയോ ആയിരിക്കും. എന്നാൽ  ചരിത്രം അവിടെ നിൽക്കട്ടെ, കണ്ണൂർ  പുറക്കുന്ന്  സ്വദേശിയായ ജിതിൻ്റെ  വീട്ടുപറമ്പ് പൂക്കളാൽ  മനോഹരമായ കാഴ്ച എല്ലാവർഷവും ആ റോഡുവഴി പോകുന്നവർക്ക് നയനാനന്ദകരമാണ്. ജിതിൻ്റെ  അച്ഛൻ ബാലകൃഷ്ണനും അമ്മ മൈഥിലിയും  ചെടികളെപ്പറ്റി വാചാലനാകും. സ്വന്തം മക്കളെ പോലെ സ്നേഹിച്ചു പരിപാലിച്ചു വരുന്നു. എല്ലാ സസ്യങ്ങളുടെ പേരുകളും, ശാസ്ത്രീയനാമവും ജിതിന് ഹൃദ്യമാണ്. പൂക്കളിൽ കൂടുതലും  വിവിധ വർണങ്ങളിലുള്ള കരുത്തുറ്റ കടലാസുപൂക്കളും വിവിധ താമര വർഗ്ഗങ്ങളും കൊണ്ട് വീടും പരിസരവും നിറഞ്ഞിരിക്കുന്നു. പരിമിതമായ സൗകര്യങ്ങളിൽ വേനൽകാലമാകുമ്പോൾ ജലക്ഷാമം ഉണ്ടെങ്കിലും വെള്ളം എത്തിച്ചുള്ള പരിപാലനവും ഏറെ ദുഷ്കരമാണ്. 

ഇവിടെ ഓരോ ചെടികളും സൂഷ്മതയോടെ പരിചരിച്ചു വരുന്നു. അതിൽ അപൂർവ്വ ആയുവേദ ചെടികളുംഉൾപെടും.  ജോതിഷവൃത്തിയിൽ ഏർപ്പെടുന്ന ജിതിൻ നല്ലൊരു കലാകാരനും ഒപ്പം വൈദ്യരും കൂടിയാണ്. കുറെ വർഷമായി ഞാൻ പുറക്കുന്നു  അരവഞ്ചാൽ റോഡ് വഴി പോകാറുണ്ടെങ്കിലും നോട്ടം മുഴുവൻ ഈ വീട്ടിലേക്കു തന്നെ ആയിരിക്കും. അതങ്ങനെയാണ് ചെടികളെ സ്നേഹിക്കുന്നവർക്കു ഇതൊന്നും കാണാതെപോകാൻ കഴിയില്ല. ജിതിന്റെ നാടായ കാവിൻമുഖം എന്ന  സ്ഥലത്തെത്തുമ്പോൾ ഏവരുടെയും ഹൃദയം ഒന്ന് ചിരിക്കും. വീണ്ടും ഒരുപാട് ദൂരം സഞ്ചരിക്കാനുള്ള ഉർജവുമായി. 

ആർകും ഉപകാരമില്ലാത്ത ഒരു  ചെടിപറിക്കാൻ  പോയ ശിഷ്യൻ തിരിച്ചു വന്നു ഗുരുവിനോട് പറഞ്ഞ കഥ നമുക്കറിയാം. "മാസങ്ങളോളം അലഞ്ഞുനടന്നു ഒടുവിൽ തിരിച്ചുവന്ന കഥ".

പ്രകൃതിയാണ് ഏറ്റവും വലിയ പാഠശാല, ഇവിടെ എല്ലാ ജീവചലങ്ങളും പരസ്പരം സഹകരിച്ചു സഹവർത്തതോടെ കഴിയുന്ന മനോഹര കാഴ്ച മനസ്സിൽ നിന്നും പോകില്ല. യാത്രക്കാരുടെ മനസ്സ് സന്തോഷിപ്പിക്കുന്ന ജിതിനും കുടുംബത്തിനും ആശംസകൾ നേരുന്നു. കുറച്ചു അധികം ചെടി കട്ടിങ്സ്കളുമായാണ് പടിയിറങ്ങിയത് പക്ഷെ !!!   

ചെടി ആർക്കുവേണമെങ്കിലും നടാം പക്ഷെ  കൃത്യത, ആർദ്രത, ശാന്തത ഇവ ഉള്ളവർക്ക് മാത്രമേ ചെടികളെ പരിചരിക്കാൻ പറ്റുകയുള്ളു എന്ന് ലേഖകൻ ഇതിനകം മനസിലാക്കി കഴിഞ്ഞിരിക്കുന്നു. 

ഇനി സമയമുണ്ടെങ്കിൽ കുറച്ചു ബോഗൺവില്ല ചരിത്രം പഠിക്കാം : 

തെക്കേ അമേരിക്ക‌ സ്വദേശമായ ഒരു മനോഹരമായ അലങ്കാരസസ്യമാണ് ബോഗൺവില്ല അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി) . ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ യൂറോപ്യനായ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്.  മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍കേരളത്തിൽ ഈ സസ്യം എല്ലായിടത്തും കാണപ്പെടുന്നു. പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത്. യഥാർഥത്തിൽ ഇലകളാണ്‌(Bract). പിങ്ക്, മജന്ത, പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ വിവിധ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീൻ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം. വ്യത്യസ്ത നിറങ്ങളിലുള്ള ബോഗൈൻ വില്ല ചെടികൾ ഇന്ന് സർവ സാധാരണമാണ്. ഇവ കാഴ്ചയ്ക്ക് അതിമനോഹരവുമാണ്.

ലൂയിസ് ബോഗൺവില്ല എന്ന പേരിൽ ഒരു ഫ്രഞ്ച് സഞ്ചാരി തന്റെ യാത്രക്കിടയിൽ പുതിയതരം പൂവ് കണ്ടെത്തി. പിന്നീട് ആ പൂവ് അത് കണ്ടെത്തിയ ആളുടെ പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങി. ശാന്തസമുദ്രത്തിലെ ഒരു ദ്വീപിലാണ് അദ്ദേഹം ഈ പൂവ് കണ്ടെത്തിയത്. അതുകൊണ്ട് ആ ദ്വീപും അതേ പേരിൽ അറിയപ്പെട്ടു.  

ചൂട് കാലാവസ്ഥയുള്ള മിക്ക സ്ഥലങ്ങളിലും വളർത്തപ്പെടുന്ന ഒരു അലങ്കാര സസ്യമാണ് ബോഗൺവില്ല. ഇന്ത്യ, തായ്‌വാൻ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂർ, മെഡിറ്ററേനിയൻ പ്രദേശം, കരീബിയൻ, മെക്സിക്കൊ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സിലെ അരിസോണ, കാലിഫോർണിയ, ഫ്ലോറിഡ, ഹവായ്, തെക്കൻ ടെക്സസ് എന്നിവിടങ്ങളിൽ ഈ സസ്യം വളരെയധികം കാണപ്പെടുന്നു. 

കൃഷിയും ഉപയോഗങ്ങളും

ചൂട് കാലാവസ്ഥകളിൽ പെട്ടെന്ന് വളരുകയും വർഷം മുഴുവൻ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകൾ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താൽ ഇവയുടെ വളർച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വർദ്ധിപ്പിക്കാം. ഈർപ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കൽ ചക്രത്തിന്റെ ദൈർഘ്യം നാലു മുതൽ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളർച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോൾ വേരഴുകൽ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളിൽ ബോൺസായ് വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗൺവില്ല സസ്യങ്ങളെ വീടിനുള്ളിൽ വളർത്താറുണ്ട്. 

 

Share

Open your shop in our website! Join Now