ചാമ്പ - watery rose apple, ശാസ്ത്രനാമം : യൂജീനിയ ജാംബോസ്,
കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തിൽ ഒട്ടേറെ വീടുകളിൽചാമ്പയ്ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള് ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികൾക്ക് ഹരവും ആവേശവും കൌതുകവുമാണ്.
ഇടത്തരം വലിപ്പമുള്ള ഒരു ഫലവർഗ്ഗമാണിത് . ഭംഗിയുള്ള കായ്കൾ ഉണ്ടാകുന്നതിനാൽ ഒരു അലങ്കാര മരമായും വീട്ടുവളപ്പിൽ നാടാറുണ്ട്. കായികൾക്ക് ചെറിയ പുളിരസവും മധുരവും കലർന്ന ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിന് സിയുടെ കലവറയായാണ്. കൂടാതെവിറ്റാമിൻ എ, നാരുകൾ , കാല്സ്യം, തൈമിന്, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.
കൃഷിരീതി :
വിത്തു മുളച്ചുണ്ടാകുന്ന തൈകൾ വഴിയും , ഒട്ടു തൈകൾ ഉപയോഗിച്ചോ ചാമ്പ കൃഷി ചെയ്യാം. എന്നാൽ പതിവെച്ചുണ്ടാക്കുന്ന തൈകളാണ് നടാൻ കൂടുതൽ അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ഇവ നന്നായി കായ്ക്കുന്നതായി കണ്ടിട്ടുണ്ട്. അധികം തണലില്ലാത്ത സാഹചര്യങ്ങളിൽ മറ്റു മരങ്ങളുടെ ഇടയിലും ചാമ്പ നടാം.
50 സെ.മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ തയ്യാറാക്കി മേൽമണ്ണും, ഉന്നങ്ങിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ മണലോ ചേർത്തു മൂടണം. തൈകൾക്കും വേരുകൾക്കും മാത്രം വരുത്താതെ, കുഴിയുടെ നടുക്കു മണ്ണു മാറ്റി തൈകൾ നട്ട് നനയ്ക്കണം. മേയ്-ജൂൺ, ആഗസ്റ്റ്-സെപ്റ്റം ബർ മാസങ്ങളാണു നടാൻ അനുയോജ്യമായ സമയം. തൈകൾ വളർന്നുവരുന്നതനുസരിച്ച് തടം വലുതാക്കി ചവറിട്ട് മൂടണം. ഇത് ഈർപ്പം നിലനിർത്തു അതിനും വേരുകൾ പൊട്ടുന്നതിനും സഹായിക്കും. വളർച്ചയെത്തിയ മരങ്ങൾക്ക് സാധാരണ ഉണക്കം ബാധിച്ചു കാണാറില്ല. എന്നാൽ വേനൽക്കാലങ്ങളിൽ രണ്ടാഴ്ച ഇടവിട്ടു നനയ്ക്കുന്നത് മരങ്ങളുടെ ആരോഗ്യം നിലനിർത്താനും കൂടുതൽ കായ്കൾ ഉണ്ടാകുവാനും സഹായിക്കും.
പാകമായ കായകൾ പൊഴിഞ്ഞ് താഴെ വീഴു അതിനു മുമ്പ് പറിച്ചെടുക്കണം. താഴെ വീണുകിടക്കുന്ന കായ്കളും ശേഖരിക്കാം. എന്നാൽ ഈ സാഹചര്യങ്ങളിൽ അത്തിൻ്റെ ചുവടു വൃത്തിയാക്കിയിടണം. കായ്കൾ പറിച്ചെടുത്താൽ അവ നന്നായി കഴുകിതിനുശേഷം, മുറിച്ചു ഉൾഭാഗത്തുള്ള കുരു നീക്കം ചെയ്യണം. പിന്നീട് സംസ്കരിച്ച് അച്ചാർ, ജാം, വൈൻ തുടങ്ങിയവ ഉണ്ടാക്കാം
ജ്യൂസ്, വൈൻ, അച്ചാർ, സ്ക്വാഷ് എന്നിവ ഉണ്ടാക്കാൻ ചാമ്പങ്ങകൂടുതലായി ഉപയോശിക്കുന്നു.
ചാമ്പ ഗുണഗണങ്ങൾ :
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്ക്ക. വേനൽക്കാലത്തു ചാമ്പയ്ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്മികള് ശരീരത്ത് ഏല്ക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയല് അണുബാധയെ പ്രതിരോധിക്കുന്നതില് ഉത്തമമാണ് ചാമ്പയ്ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്ക്ക ഉത്തമമാണ്. സ്ഥിരമായി ചാമ്പയ്ക്ക കഴിക്കുന്നവര്ക്ക് പ്രോസ്റ്റേറ്റ്-സ്തനാര്ബുദ സാധ്യത കുറവായിരിക്കും. ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങൾ ചാമ്പയ്ക്കയിലുണ്ട്. കൊളസ്ട്രോളിൻ്റെ രൂപപ്പെടൽ ചാമ്പയ്ക്ക കഴിക്കുന്നവരിൽ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.വയറിളക്കം, ഛര്ദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്ക്ക നല്ലതാണ്. നയനസംബന്ധമായ പ്രശ്നങ്ങള്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്. ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മര്ദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോൾ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവയ്ക്കും ചാമ്പയ്ക്ക ഒരു പ്രതിവിധിയാണ്. ചാമ്പയ്ക്കയുടെ കുരു ഉൾപ്പെടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികകൾക്ക് നല്ലതാണ്.
ചുവപ്പ് / വെള്ള ചാമ്പ , തായ്‌ലൻഡ് ചാമ്പ ( ആപ്പിൾ ചാമ്പ ) , പനിനീർചാമ്പ തുടങ്ങി നിരവധി വകഭേദങ്ങൾ ഉണ്ട്.
100 ഗ്രാം ചാമ്പങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങൾ
***************************************
- ഊർജ്ജം - 25 കിലോ കലോറി
- അന്നജം - 5.7 ഗ്രാം
- മാംസ്യം - 0.6 ഗ്രാം
- കൊഴുപ്പ് - 0.3 ഗ്രാം
- ജീവകം എ - 17 IU
- തയാമിൻ - 0.02 മില്ലിഗ്രാം
- റൈബോഫ്ലാവിൻ - 0.03 മില്ലിഗ്രാം
- നിയാസിൻ - 0.8 മില്ലിഗ്രാം
- ജീവകം സി - 22.3 മില്ലിഗ്രാം
- പൊട്ടാസ്യം - 123 മില്ലിഗ്രാം
- കാൽസ്യം - 29 മില്ലിഗ്രാം
- അയൺ - 0.07 മില്ലിഗ്രാം
- മഗ്നീഷ്യം - 5 മില്ലിഗ്രാം
- ഫോസ്ഫറസ് - 8 മില്ലിഗ്രാം
- സിങ്ക് - 0.06 മില്ലിഗ്രാം
പഴങ്ങളിൽ ഏററവും വീര്യം ''ചാമ്പങ്ങ ''തന്നെ
പാചകം / പൊടികൈകൾ
ചാമ്പക്ക അച്ചാർ : അരിഞ്ഞു ഉപ്പ് ചേർത്ത് വെയിലത്തു വച്ച് ചെറുതായി ഒന്ന് വാട്ടി മറ്റ് അച്ചാറുകൾ പോലെ തയ്യാറാക്കാം.
ചാമ്പക്ക ജാം : ചെറുതായി ചാമ്പക്ക മുറിച്ചു വെള്ളമൊഴിച്ചു തിളപ്പിക്കുക. ശേഷം ഊറ്റിയെടുത്തു മിക്സിയിൽ അടിച്ചു വീണ്ടും ഷുഗർ ചേർത്തു വേവിച്ചു കട്ടി പരുവമാകും വരെ ഇളക്കി, രണ്ടു ഏലക്കായും, ഒരു കഷ്ണം പട്ടയും, ഒരു നാരങ്ങ നീരും ചേർത്തു തണുത്ത ശേഷം കുപ്പിയിലാക്കി അടച്ചു വെക്കാം.
ചാമ്പക്ക വൈൻ :
ചാമ്പങ്ങ വൈൻ ആവശ്യമായ സാധനങ്ങൾ
******************************
ചാമ്പങ്ങ -1 കിലോ
പഞ്ചസാര - 1 കിലോ
യീസ്റ്റ് - അര ടീസ്പൂൺ
തിളപ്പിച്ചാറ്റിയ വെള്ളം - ഒരു ലിറ്റർ
ഗ്രാമ്പു - 6 എണ്ണം
ഉണ്ടാക്കുന്ന വിധം
ചാമ്പങ്ങ വൃത്തിയായി കഴുകുക. കുരു കളഞ്ഞ് ചെറുതായി അരിയുക. അതിനുശേഷം ഇതിലേക്ക് പഞ്ചസാര, വെള്ളം, യീസ്റ്റ്, ഗ്രാമ്പു എന്നിവ ചേർത്തിളക്കി ഭരണയിലാക്കി 21 ദിവസം വയ്ക്കുക. എന്നും ഒരേ സമയം ഇളക്കണം. 22 ദിവസം അരിച്ച് ഭരണി വൃത്തിയാക്കി വീണ്ടും 21 ദിവസം കൂടി വയ്ക്കുക.ശേഷം കുപ്പികളിലേക്കി പകർന്ന് സൂക്ഷിച്ചു വെക്കാം.
ബാല്യകാല സ്മരണകളുണർത്തും ചാമ്പങ്ങകൾ നമ്മളിൽ ഗൃഹാതുരത്വം വിളിച്ചോതുന്നവയാണ്. കൈവെള്ളയിൽ ലേശം ഉപ്പിട്ട്, അതിൽ ചാമ്പങ്ങയൊന്ന് തൊട്ടു ആസ്വദിച്ച കഴിച്ച ആ ബാല്യകാലം മറക്കുവാനാകുമോ?
ചാമ്പമരചോട്ടിലെ ബാല്യം മധുരിക്കുന്ന ഓർമ്മകൾ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലാണ് എന്നറിയുമ്പോൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ചാമ്പ കൃഷിയായി ചെയ്യാനും സംസ്കരിച്ചു മൂല്യവർദ്ധക വസ്തുക്കളായി വിപണിയിലിറക്കാൻ സാധിക്കട്ടെ. മോറൽ ഫാർമിംഗ് ഹബിൻ്റെ ഭാഗമാക്കുക. എങ്കിൽ ഫാമിയോക്കാർഡ് വഴി ആവശ്യകാർക്കു നിങ്ങളുടെ ചാമ്പക്ക പ്രോഡക്റ്റ് ആവശ്യകരെ കണ്ടെത്തി എത്തിക്കാൻ ഞങ്ങൾ തയ്യാറാണ്.