മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യുക
ഡ്രൈ ഫോറസ്റ് ലോം
വരണ്ട ജൈവ സമ്പുഷ്ടിയുള്ള മണ്ണടങ്ങിയ പ്രദേശങ്ങളാണിവ. ചിന്നാറും പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന ഈ മേഖല തെങ്ങ് സുഗന്ധവ്യഞ്ജനവിളകൾ, എന്നിവ ഒഴികെയുള്ള തോട്ടവിളകൾക്ക് അനുയോജ്യമാണ്.
സെമി ഡ്രൈ റെഡ് ലോം
ചെറിയ ഈർപ്പമുള്ള ചുവന്ന കളിമണ്ണുള്ള ഈ പ്രദേശങ്ങൾ തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കുകളിൽ പലയിടത്തും കാണുന്നു. തെങ്ങ് , മരച്ചീനി, നെല്ല്, മാവ്, കശുമാവ്, തുടങ്ങിയവയാണ് അനുയോജ്യമായ വിളകൾ.
സെമി ഡ്രൈ ലാറ്ററൈറ്റ്.
ചെറിയ ഈർപ്പമുള്ള ചെമ്മണ്ണുള്ള ഈ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങൾ കൊല്ലം. ചിറയിൻ കീഴ്, തിരുവനന്തപുരം നെയ്യാറ്റിൻകര, നെടുമങ്ങാട്, എന്നിവയയാണ് . നെല്ല്, തെങ്ങ് , മാവ്, കശുമാവ്, എന്നീ വിളകൾക്ക് യോജിച്ചതാണ് ഈ പ്രദേശം.
സെമി ഡ്രൈ അലൂവിയം
കൊല്ലം, ചിറയിൻകീഴ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, ഒറ്റപ്പാലം, തലപ്പിള്ളി,പാലക്കാട്, ആലത്തൂർ നദീതടങ്ങളിലും തീരപ്രദേശങ്ങളിലും കാണപ്പെടുന്ന എക്കൽ മണ്ണാണിത്. നെല്ല്, തെങ്ങ് , മരച്ചീനി, മാവ്, കശുമാവ് തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യം.
സെമി ഡ്രൈ ബ്ലാക്ക് സോയിൽ
ചിറ്റൂർ,പാലക്കാട്, താലൂക്കുകളുടെ കിഴക്കൻ ഭാഗങ്ങളിൽ കാണുന്ന കരിമണ്ണ് ഈ വിഭാഗത്തിൽ പെടുന്നു. നെല്ല്, പരുത്തി, തെങ്ങ് , മുതലായ വിളകൾക്ക് യോജിച്ചതാണ്.
സെമി ഡ്രൈ ഫോറസ്ററ് ലോം
കുമളിയും പീരുമേട് താലൂക്കിന്റെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന ഈർപ്പമുള്ള ജൈവമണ്ണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. മരച്ചീനി, തേയില, കാപ്പി, റബ്ബർ, മുതലായ വിളകൾക്കനുയോജ്യം.
സബ് ഹ്യൂമിഡ് റെഡ് ലോം
കാസർഗോഡ്, ഹൊസ്ദുർഗ്, തളിപ്പറമ്പ് , തുടങ്ങിയ താലൂക്കുകളുടെ ചില ഭാഗങ്ങളും കണ്ണൂർ താലൂക്കും ഉൾപ്പെടുന്ന മേഖലയിൽ കാണപ്പെടുന്ന ആർദ്രതയുള്ള ചുവന്ന മണ്ണാണിത്. തെങ്ങ് , കശുമാവ്, നെല്ല് റബ്ബർ, കുരുമുളക് , കമുക് തുടങ്ങിയ വിളകൾക്ക് അനുയോജ്യമാണ്.
സബ് ഹ്യൂമിഡ് ലാറ്റെറൈറ്റ്
കണ്ണൂർ, തിരൂർ, ചാവക്കാട്, പറവൂർ, കാസർഗോഡ്, ഹൊസ്ദുർഗ്, തളിപ്പറമ്പ്,തലശ്ശേരി, വടകര, തലപ്പിള്ളി, തൃശൂർ, മുകന്ദപുരം, ആലുവ, കണയന്നൂർ, ആലത്തൂർ, ചിറ്റൂർ, ഏറനാട്, മണ്ണാർക്കാട്, പാലക്കാട്, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം,നെയ്യാറ്റിൻ കര, നെടുമങ്ങാട്, താലൂക്കുകളുടെ ചില ഭാഗങ്ങളിൽ കാണുന്ന ആർദ്രതയുള്ള ചെങ്കൽ മണ്ണ് ഈ വിഭാഗത്തിൽ പെടുന്നു. യോജിച്ച വിളകൾ, നെല്ല്, തെങ്ങ് , കശുമാവ്, കുരുമുളക്, കമുക്, മരച്ചീനി, മാവ്, തുടങ്ങിയ വയാണ്.
സബ് ഹ്യൂമിഡ് അലൂവിയം
മുകളിൽ പറഞ്ഞ താലൂക്കുകളിലും നദീതടങ്ങളിലും കാണുന്ന ആർദ്രതയുള്ള എക്കൽ മണ്ണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. നെല്ല്, തെങ്ങ് , മാവ്, കശുമാവ്, റബ്ബർ, കുരുമുളക്,കമുക്, മരച്ചീനി, തുടങ്ങിയ വിളകൾക്ക് അനുയോജ്യം.
സബ് ഹ്യൂമിഡ് സലൈൻ
പറവൂർ, കണയന്നൂർ,കൊച്ചി താലൂക്കുകളിലെ തീരപ്രദേശ പൊക്കാളി നിലങ്ങളാണ് ഈ മണ്ണിനത്തിൽ ഉൾപ്പെടുന്നത്. നെല്ല് , തെങ്ങ് മുതലായ വിളകൾക്ക് അനുയോജ്യം.
സബ് ഹ്യൂമിഡ് ഫോറസ്ററ് ലോം
ഏറനാട്, മണ്ണാർക്കാട്, ദേവികുളം, പത്തനാപുരം താലൂക്കുകളിലെ ചില ഭാഗങ്ങൾ പ്പെടുന്ന മേഖലയാണിത്. കുരുമുളക്, തേയില, ഏലം , മരച്ചീനി, നെല്ല് തുടങ്ങിയ വിളകൾക്ക് അനുയോജ്യമാണ്.
ഹ്യൂമിഡ് ലാറ്റെറൈറ്റ്
കാസർഗോഡ്, തളിപ്പറമ്പ, തലശേരി, കൊയിലാണ്ടി, കോഴിക്കോട്, വടകര, കുന്നത്തുനാട്, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട, ചെങ്ങന്നൂർ, മാവേലിക്കര, നെടുമങ്ങാട്, താലൂക്കുകളിൽ അങ്ങിങ്ങായി കാണപ്പെടുന്ന ആർദ്രത യുള്ള ചെമ്മണ്ണാണിത്, പച്ചക്കറികൾ, ജാതി, കശുമാവ്, തീറ്റപ്പുല്ല്, പൈനാപ്പിൾ, തുടിങ്ങിയവ കൃഷി ചെയ്യാൻ യോജിച്ച പ്രദേശങ്ങളാണിവ.
ഹ്യൂമിഡ് അലൂവിയം
മുകളിൽ പറഞ്ഞ താലൂക്കിലെ നദീതടങ്ങളിലും ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളുടെ പശ്ചിമ ഭാഗങ്ങളിലും ചേർത്തല, അമ്പലപ്പുഴ കരുനാഗപ്പളളി താലൂക്കുകളുടെ തീരപ്രദേശങ്ങളിലും കാണപ്പെടുന്ന ഈർപ്പമുള്ള എക്കൽ മണ്ണാണിത്. ഈ പ്രദേശത്തേക്ക് അനുയോജ്യമായ വിളകൾ നെല്ല്, തെങ്ങ് , കൊക്കോ, മരച്ചീനി, കമുക്, മാവ് വാഴ തുടങ്ങിയവയാണ്.
ഹ്യൂമിഡ് ഗ്രേയിഷ്-
ഓണാട്ടുകര, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, താലൂക്കുകളുടെ ചില ഭാഗങ്ങളുമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. നെല്ല് തെങ്ങ് , എള്ള് മരച്ചീനി തുടങ്ങിയ വിളകൾക്ക് യോജിച്ചതാണ്
ഹ്യൂമിഡ് സലൈൻ
വേമ്പനാട് കായലിനു ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖല. നെല്ലും തെങ്ങും അനുയോജ്യ വിളകൾ.
ഹ്യൂമിഡ് ഫോറസ്ററ് ലോം
ഏറനാട്, തെക്കൻ വയനാട്. കാസർഗോഡ്, ഹൊസ്ദുർഗ്, തളിപ്പറമ്പ താലൂക്കുകളുടെ ചില ഭാഗങ്ങളും തലശ്ശേരി, പത്തനംതിട്ട , പത്തനാപുരം, നെയ്യാറ്റിൻകര, പീരുമേട്, ദേവികുളം, താലൂക്കുകളിൽ അങ്ങിങ്ങായും കാണപ്പെടുന്നു. കാപ്പി, തേയില, കുരുകുലക്, ഏലം , റബ്ബർ,ഇഞ്ചി, നെല്ല്, മാവ്, പ്ലാവ്, എന്നിവ കൃഷി ചെയ്യാനനുയോജ്യമായ മണ്ണാണിത്.
പെർ ഹ്യൂമിഡ് ലാറ്ററൈറ്റ്
തെക്കൻ വയനാട്, കൊയിലാണ്ടി, ഏറനാട്, കുന്നത്തുനാട്, ദേവികുളം, തൊടുപുഴ, കോതമംഗലം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, താലൂക്കുകളിൽ അങ്ങിങ്ങായി കാണപ്പെടുന്നു. നെല്ല്,തെങ്ങ് , മരച്ചീനി, റബ്ബർ, കുരുമുളക്, കമുക്, കൊക്കോ, മാവ്, പ്ലാവ്, കശുമാവ്, ഇഞ്ചി, വാഴ, തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥയാണിവിടെയുള്ളത്.
പെർ ഹ്യൂമിഡ് ഫോറസ്ററ് ലോം
വൈത്തിരിയിൽ ചെറിയോരുപ്രദേശത്തും,ദേവികുളം പീരുമേട്, തൊടുപുഴ താലൂക്കുകളുടെ ചില പ്രദേശങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു. നെല്ല്, തെങ്ങ് , കാപ്പി, മരച്ചീനി, കുരുമുളക്, തേയില, കൊക്കോ, ഏലം , എന്നീ വിളകൾക്ക് അനുയോജ്യമാണ്.
വൈറ്റ് ലാറ്റെറൈറ്റ്
തെക്കൻ വയനാട്, ഏറനാട്, മുകുന്ദപുരം, ദേവികുളം , പീരുമേട്, പത്തനംതിട്ട, താലൂക്കുകളിലേ ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഈ മേഖലയ്ക്കു യോജിച്ച വിളകൾ ഏലം , കാപ്പി, തേയില, റബ്ബർ, കുരുമുളക്, മരച്ചീനി, ഇഞ്ചി, നെല്ല് എന്നിവയാണ്.
വൈറ്റ് ഫോറസ്ററ് ലോം
നേര്യമംഗലം, ദേവികുളം, തൊടുപുഴ, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, പീരുമേട് താലൂക്കുകളിലെ ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ മേഖലയ്ക്കു അനുയോജ്യമായ വിളകൾ നെല്ല്, മരച്ചീനി, കുരുമുളക്, കാപ്പി, ഏലം എന്നിവയാണ്
മണ്ണിൻന്റെയും കാലാവസ്ഥയുടെയും സ്വഭാവം അറിഞ്ഞു കൃഷി ചെയ്യുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായിക്കും. Nitrogro cultivation ന്റെ Moral Faming Hub ഇൽ കൃഷിക്കാരുടെ കൂട്ടായ്മയിൽ അംഗമാകുന്നത് വഴി നിങളുടെ അനുഭവങ്ങൾ പങ്കു വെക്കുവാനും കൂടുതൽ വിളവ് കിട്ടാനുള്ള മാര്ഗങ്ങള് ചർച്ച ചെയ്യാനും അവസരം ലഭിക്കുന്നു. അതുവഴി ലഭിച്ച കാര്ഷികോല്പന്നങ്ങൾ Famiyocart ലൂടെ വിറ്റഴിക്കാനും സാധിക്കുന്നു.