AGRI NEWS AND TIPS

Share

ഇൻഡോർ പ്ലാന്റ്സ് വളർത്തുമ്പോൾ

ഇൻഡോർ പ്ലാന്റ്സ് കേരളത്തിൽ വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.  ഇൻഡോർ പ്ലാന്റ്സ് പരിപാലനം മനസ്സിന് സന്തോഷം നൽകുന്നതും, ആരോഗ്യത്തിനു ഉപകാരപ്പെടുന്നതുമാണെന്നതാണ് ഇതിനു പ്രധാന കാരണം, കൂടാതെ വീടിന്റെ അകത്തളങ്ങൾ ഭംഗിയുള്ളതാക്കാനും പ്രയോജനപ്പെടുന്നു.

ചട്ടി തയ്യാറാക്കൽ
നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ പോലും ഈ ചെടികൾ വളർത്താമെന്നുള്ളതാണ് ഇൻഡോർ പ്ലാന്റ്സ്നെ മേന്മ.  മേൽമണ്ണ്, ചകിരിച്ചോർ, കമ്പോസ്റ്റ് എന്നിവ ചേർത്ത് ചട്ടികളിൽ നിറക്കാം.  സാധാരണ ചട്ടികളിൽ മണ്ണ് നിറച്ച് അലങ്കാര ചട്ടികളിലേക്ക് ഇറക്കി വെക്കുകയും ചെയ്യാം. എങ്കിൽ ആവ ശ്യ ത്തിനു ചട്ടികൾ മാറ്റാൻ സാധിക്കും,.  വെള്ളം വാർന്നുപോവാൻ ദ്വാരങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടതാണ് .  ചട്ടിക്കടിയിൽ ചെറിയ പാത്രങ്ങൾ വെക്കണം.  അധികം വരുന്ന വെള്ളം ശേഖരിക്കാനാണിത്.  ഈ വെള്ളം ഇടക്കിടെ മാറ്റനായും ശ്രദ്ധിക്കണം.

ഇൻഡോർ പ്ലാന്റ്സ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ.

സാധാരണയായി ഇൻഡോർ പ്ലാന്റ്സ് വളർത്തുന്നത് ജനാലകൾക്കും വാതിലുകൾക്കും സമീപത്താണ്.  എങ്കിലും കുറഞ്ഞ സൂര്യപ്രകാശം ആവശ്യമുള്ള ചെടികൾ അകത്തും വെക്കാവുന്നതാണ്.  ചെടികൾ ആരോഗ്യത്തിനു ദോഷം ചെയ്യാത്തതാണെന്നു ഉറപ്പുവരുത്തുക.  ചില ഇൻഡോർ പ്ലാന്റ്സ് ഹാനികരമായ വായു പുറത്തേക്കു വിടുന്നവയാണ്.  സൗന്ദര്യത്തെ മാത്രം അടിസ്ഥാനമാക്കിയാവരുത് നിങ്ങളുടെ തെരഞ്ഞെടുപ്പ്.  ചട്ടികൾ വിവിധ വശങ്ങളിലേക്ക് ഇടയ്ക്കിടെ തിരിച്ചു വെക്കുന്നത് ചെടി സൂര്യപ്രകാശത്തിന്റെ ദിശയിലേക്ക് വളഞ്ഞു പോകുന്നത് ഒഴിവാക്കും.  വെള്ളം നനച്ചു കൊടുക്കാൻ വീടിനകത്തോ പുറത്തോ തെരഞ്ഞെടുക്കാം.  അകത്താണെങ്കിൽ മേല്മണ്ണിൽ നിന്ന് ഒന്ന് ഒന്നര ഇഞ്ച് ആഴത്തിൽ വെള്ളം നനഞ്ഞാൽ മതിയാകും.  പുറത്തെടുത്താണ് വെള്ളം നനക്കുന്നതെങ്കിൽ ഇലകളും മണ്ണും നല്ലവണ്ണം നനച്ച ശേഷം അത് വാർന്നു പോയിട്ട് വേണം അകത്തെടുത്തു വെക്കാൻ. സൂര്യ പ്രകാശം ആവശ്യമുള്ളവയും വേണ്ടാത്തവയും അതാത് സ്ഥലത്ത് വെക്കുക.  അഴുകിയ ഇലകൾ വെട്ടിമാറ്റി ഭംഗിയാക്കി വെക്കണം.

വള പ്രയോഗം.
വീട്ടിലെ പാൽ വാങ്ങിയ്ക്കുന്ന കവർ അല്ലെങ്കിൽ കുപ്പിയിൽ വെള്ളം ഒഴിച്ച് ആ വെള്ളം ചെടികൾക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്.  അതില്ലെങ്കിൽ കടയിൽ വാങ്ങാൻ കിട്ടുന്നപ്ലാന്റ് ഫുഡ് ഉപയോഗിക്കാം.  NPK പേൾസ് അഞ്ചോ ആറോ  മണികൾ നാലഞ്ചു മാസത്തിലൊരിക്കൽ ചെടികളിൽ ഇട്ടുകൊടുക്കാവുന്നതാണ്.

വിവിധതരം ഇൻഡോർ പ്ലാന്റ്സ്:

  • സ്നേക് പ്ലാന്റ് 

ഇത് അന്തരീക്ഷ വായു ശുദ്ധീകരിക്കുന്ന ഒരു ചെടിയാണ്. ഇൻഡോർ പ്ലാന്റ്സ് വളർത്തി തുടങ്ങുന്നവർക്ക് ഈ ചെടി നല്ലതാണ്.  കാരണം ഇതിന്റെ പരിപാലനം എളുപ്പമാണ്.  സ്നേക് പ്ലാന്റിന് കുറച്ച് വെള്ളം നനച്ചാൽ മതി.  വെള്ളം കൂടുതലായാൽ വേരുകൾ ചീഞ്ഞു പോകാൻ സാധ്യതയുണ്ട്.

  • മണി  പ്ലാന്റ്.

ഇതും തുടക്കക്കാർക് നല്ലതാണ്.  മേൽമണ്ണ് നല്ലത് പോലെ ഉണങ്ങിയാൽ മാത്രം വെള്ളം നനച്ചാൽ മതി.  ഇത് വീടിനു പുറത്തും നട്ടു വളർത്താവുന്നതാണ്.  തൂങ്ങി നിൽക്കുന്ന ചെടികളിൽ വളർത്തിയാൽ ഇത് കാണാനും നല്ല ഭംഗിയുണ്ടാവും.  തണൽ ഉള്ള ഭാഗത്തും മണി  പ്ലാന്റ് നല്ലതുപോലെ വളരും.  

  • കിമ്പർലി വീഡ് 

നാട്ടിൻ പുറത്തെ തൊടികളിൽ കാണപ്പെടുന്ന ഒരു ചെടിയുടെ മറ്റൊരു തരമാണിത്.  ചെടികളെ സ്നേഹിക്കുന്നവർ വളരെ ജനകീയമായി വളർത്തുന്ന ഒരു ചെടിയാണ് കിംബെർലി വീഡ്.  ഇതിനു നല്ല പ്രകാശം ആവശ്യമാണ്.  വെള്ളം കുറച്ചു നനച്ചാൽ മതി.  

  • മാർബിൾ ക്യുൻ 

തൂങ്ങി നിൽക്കുന്ന ചെടികളിൽ വളർത്തിയ മാർബിൾ ക്യുൻ ചെടികൾ കാണാൻ വളരെ മനോഹരമാണ്.  ഇതിന്റെ ഇലകൾ  ഇടയ്ക്കിടെ വൃത്തിയാക്കണം.  സ്പ്രേയർ  ഉപയോഗിച്ചോ നനഞ്ഞ തുണിക്കഷണം ഉപയോഗിച്ചോ ഇലകൾ വൃത്തിയാക്കാം.  

  • ചൈനീസ് എവർ ഗ്രീൻ 

ഈ ചെടി പല വിധത്തിൽ ഉണ്ട്.  ഇതിന്റെ പരിപാലനം എളുപ്പമാണ്.  കുറഞ്ഞതോ കൂടിയതോ ആയ സൂര്യപ്രകാശത്തിൽ ഈ ചെടി വളരും.  

 

വീടിനുള്ളിൽ വളർത്താവുന്ന മറ്റു ചെടികൾ ചിലത് താഴെ കൊടുക്കുന്നു.
പീസ് ലില്ലി, സ്പൈഡർ പ്ലാന്റ്, അറേലിയ , ഏർത്  ഹോപ്പർ, ആന്തൂറിയം, പ്രെയർ പ്ലാന്റ്, ഡ്രസിനിയ , ബെഞ്ചമിയ , തുടങ്ങിയവ.

നൈട്രോഗ്രോക്കൽറ്റിവഷന്റെ  famiyocart.com വെബ് സൈറ്റ് ഉപഭോക്താക്കൾക്കും, കർഷകർക്കും ഇൻഡോർ പ്ലാന്റ്സ് വാങ്ങാനും വിൽക്കാനും, ഉള്ള അവസരം ഒരുക്കുന്നു.  കൂടാതെ, Gift A Tree എന്ന പദ്ധതിയിലുടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിശേഷ അവസരങ്ങളിൽ എന്നെന്നും ഓർമ്മിക്കാൻ ചെടികൾ  സമ്മാനിക്കാനും നഗരം സൗന്ദര്യവത്ക്കരിക്കാനും, ഉള്ള അവസരവും ഒരുക്കുന്നുണ്ട്.
 

Share

Open your shop in our website! Join Now